പേര് നിർദേശത്തിലൂടെ വിവാദത്തിലായ സർക്കാർ ബ്രാൻഡി ഫെബ്രുവരി 21 മുതൽ വിപണിയിൽ. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉത്പാദനം നടത്തുന്ന ബ്രാൻഡിയുടെ പേര് പുറത്തുവിട്ടിട്ടില്ല. പേരിൽ സർപ്രൈസ് നിലനിർത്തി കൊണ്ടാണ് ബ്രാൻഡി വിപണിയിൽ എത്താൻ ഒരുങ്ങുന്നത്. മദ്യത്തിന് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10000 രൂപ നൽകുമെന്ന ബെവ്കോ പരസ്യം വിവാദമായിരുന്നു.

മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെത്തിയതോടെയാണ് വിവാദം മുറുകിയത്. പിന്നാലെ പുതിയ മദ്യത്തിന് പേര് നൽകുന്നതിനായി സംഘടിപ്പിച്ച മത്സരം ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. മദ്യത്തിന് പേരിടാൻ എൻട്രികൾ ക്ഷണിച്ചുകൊണ്ടുള്ള നടപടിക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിച്ചാണ് കോടതി ഇടപെട്ടത്. ഇത്തരത്തിലുള്ള എല്ലാ നടപടികളും നിർത്തിവെക്കാൻ ഇടക്കാല ഉത്തരവിലൂടെ കോടതി നിർദ്ദേശിച്ചിരുന്നു.
Kerala’s state-made premium brandy from Malabar Distillery hits the market on February 21. Despite the High Court stay on the naming contest, the brand arrives with a “surprise” name.
