ആധുനിക യാത്രാ സൗകര്യങ്ങൾക്കൊപ്പം വേഗതയുടെ കാര്യത്തിലും ഇന്ത്യൻ റെയിൽവേ അതിവേഗം മുന്നേറുകയാണ്. ഈ മുന്നേറ്റത്തിനിടെ രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ട്രെയിൻ-18 എന്നും അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ആണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കുന്ന ട്രെയിനിന്റെ സർവീസ് സ്പീഡ് മണിക്കൂറിൽ 160 കിലോമീറ്ററാണ്. ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ-സ്പീഡ് ട്രെയിൻ ആയ ഗതിമാൻ എക്സ്പ്രസിന്റേയും സർവീസ് വേഗത മണിക്കൂറിൽ 160 കിലോമീറ്റർ തന്നെയാണ്.

Fastest Trains in India

2009ൽ തന്നെ നിലവിലുള്ള ട്രാക്കുകളുടെ നവീകരണം, പുതിയ ലൈനുകളുടെ നിർമ്മാണം, അതിവേഗ ട്രെയിൻസെറ്റുകൾ എന്നിവയിലൂടെ യാത്രക്കാർക്ക് മണിക്കൂറിൽ 250–350 കിലോമീറ്റർ വേഗതയിൽ സേവനം നൽകുന്നതിനായി അതിവേഗ റെയിൽ പദ്ധതികൾ നടപ്പിലാക്കാൻ ഗവർൺമെന്റ് ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ 2016ലാണ് ഇത്തരത്തിലുള്ള ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ ഗതിമാൻ എക്സ്പ്രസ് പ്രവർത്തനം ആരംഭിച്ചത്. വന്ദേ ഭാരത് പോലുള്ളവയ്ക്കായി പിന്നെയും മൂന്നു വർഷത്തോളം കാത്തിരിക്കേണ്ടതായി വന്നു.

തേജസ് എക്സ്പ്രസ് ആണ് ഇന്ത്യയിലെ മറ്റൊരു അതിവേഗ ട്രെയിൻ. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത കൈവരിക്കാനാകുന്ന ട്രെയിനിന്റെ സർവീസ് സ്പീഡ് മണിക്കൂറിൽ 130 കിലോമീറ്ററാണ്. ഭോപ്പാൽ ശതാബ്ദി എക്സ്പ്രസിനും മണിക്കൂറിൽ 150 കിലോമീറ്റർ വേഗത കൈവരിക്കാനാകും. 1988ലാണ് ട്രെയിൻ ആദ്യ സർവീസ് നടത്തിയത്. 1972ൽ പ്രവർത്തനം ആരംഭിച്ച മുംബൈ-ഡൽഹി രാജധാനി എക്സ്പ്രസും മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയോടെ അതിവേഗ ട്രെയിനുകളിൽ മുന്നിലുണ്ട്. ഏതാണ്ട് 54 വർഷങ്ങൾക്കു മുൻപ്, മണിക്കൂറിൽ 120 കിലോമീറ്റർ എന്ന വേഗതയിലാണ് ഈ രാജധാനി സർവീസ് ആരംഭിച്ചത്.

Explore India’s fastest trains in 2026. From the 180 km/h Vande Bharat Express to Gatimaan and Rajdhani, learn about Indian Railways’ high-speed revolution.

Share.

Comments are closed.

Exit mobile version