Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home »  ടെക്നോപാര്‍ക്ക് ഫേസ്-3 യില്‍ ഐടി പാര്‍ക്ക്
News Update

 ടെക്നോപാര്‍ക്ക് ഫേസ്-3 യില്‍ ഐടി പാര്‍ക്ക്

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മുന്‍നിരക്കാരായ ഹൈലൈറ്റ് ഗ്രൂപ്പും ടെക്നോപാര്‍ക്കും ചേർന്ന് നടപ്പാക്കുന്ന പുതിയ ഐടി കെട്ടിടം ടെക്നോപാര്‍ക്ക് ഫേസ്-3 യില്‍ വരുന്നു. 'യൂ ഹബ് ട്രിവാന്‍ഡ്രം ബൈ ഹൈലൈറ്റ്' എന്ന പദ്ധതിയിലൂടെ 1.88 ഏക്കര്‍ സ്ഥലത്ത് 5.15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. ബേസ്മെന്‍റും ഗ്രൗണ്ട് ഫ്ളോറും 16 നിലകളുമുള്ള കെട്ടിടത്തിന്‍റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു
News DeskBy News Desk23 February 2026Updated:23 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

 Yoo Hub Trivandrum by HiLite നിര്‍മ്മിക്കുന്നതിനായി റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മുന്‍നിരക്കാരായ ഹൈലൈറ്റ് ഗ്രൂപ്പും ടെക്നോപാര്‍ക്കും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. ആദ്യമായാണ് ഹൈലൈറ്റ് ഗ്രൂപ്പ് തലസ്ഥാന നഗരത്തിലെ നിര്‍മ്മാണ പദ്ധതികളുടെ ഭാഗമാകുന്നത്.

ആഡംബര റിയല്‍ എസ്റ്റേറ്റ്, ഡിസൈന്‍ അധിഷ്ഠിത വികസനങ്ങള്‍ എന്നിവയില്‍ ആഗോളതലത്തില്‍ പേരുകേട്ട അന്താരാഷ്ട്ര പ്രശസ്ത ഡിസൈന്‍ ബ്രാന്‍ഡായ ‘യൂ’  Yoo   യുമായി സഹകരിച്ചാണ് നിര്‍ദ്ദിഷ്ട പദ്ധതി നടപ്പിലാക്കുന്നത്. ആദ്യമായാണ് ആഗോള തലത്തില്‍ ‘യൂ’  ഒരു ബ്രാന്‍ഡഡ് ഐ ടി പാര്‍ക്ക് പദ്ധതിയില്‍ പങ്കാളിയാകുന്നത്.

Yoo Hub Trivandrum by HiLite

 ‘യൂ ഹബ് ട്രിവാന്‍ഡ്രം ബൈ ഹൈലൈറ്റ്’ എന്ന പദ്ധതിയിലൂടെ 1.88 ഏക്കര്‍ സ്ഥലത്ത് 5.15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. ബേസ്മെന്‍റും ഗ്രൗണ്ട് ഫ്ളോറും 16 നിലകളുമുള്ള കെട്ടിടത്തിന്‍റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു

പദ്ധതിയിലൂടെ ഐടി മേഖലയില്‍ ഏകദേശം 4,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കേരളത്തിന്‍റെ സാങ്കേതിക ആവാസവ്യവസ്ഥയെയും, വ്യവസായ മുന്നേറ്റത്തെയും ശക്തിപ്പെടുത്താന്‍ സഹായിക്കും.

സംസ്ഥാന സര്‍ക്കാരിന്‍റെ ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറുമായ സീറാം സാംബശിവ റാവു ഐഎഎസിന്‍റെ സാന്നിധ്യത്തില്‍ ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ ഐഎഎസും ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദും ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.

തലസ്ഥാന നഗരത്തില്‍ സ്ഥലലഭ്യതയ്ക്ക് ആവശ്യകത ഏറെയാണെന്ന് സന്ദീപ് കുമാര്‍ ഐഎഎസ് ചൂണ്ടിക്കാട്ടി. ടെക്നോപാര്‍ക്കിലെ പദ്ധതിയിലൂടെ തിരുവനന്തപുരത്ത് ഒരു പുതിയ തുടക്കമിടാന്‍ ഹൈലൈറ്റിന് സാധിക്കും.  പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ടെക്നോപാര്‍ക്കിന്‍റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലുടനീളം മൊത്തം 50 ദശലക്ഷം സ്ക്വയര്‍ ഫീറ്റില്‍ കെട്ടിടങ്ങള്‍ വിഭാവനം ചെയ്യുന്ന ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ ലക്ഷ്യത്തിലെ സുപ്രധാന നാഴികകല്ലാണിതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ് പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്ക് എന്ന നിലയില്‍ ഈ പദ്ധതിയുടെ വ്യാപ്തിയും ഗുണനിലവാരവും ഉദ്ദേശ്യലക്ഷ്യവും പരിഗണിച്ചു കൊണ്ടായിരിക്കും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

HiLite Group partners with Technopark to build ‘Yoo Hub Trivandrum’, a 5.15 lakh sq. ft. branded IT park in Phase 3. The project aims to create 4,000 IT jobs within three years.

Ajil Mohamed HiLite banner Branded IT Park Kerala HiLite Group HiLite Group Technopark MoU IT Jobs Trivandrum IT Park Trivandrum Kerala IT Sector Real Estate Kerala Sandeep Kumar IAS Sriram Sambasiva Rao IAS Technopark Phase 3 Yoo Brand India Yoo Hub Trivandrum
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil