മലബാർ മേഖലയിലെ ബീച്ച് ടൂറിസത്തിന് പുതിയ സാധ്യതകൾ തുറന്ന് കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (KTDC) ഫൈവ് സ്റ്റാർ റിസോർട്ട് പ്രവർത്തനമാരംഭിച്ചു. മുഴപ്പിലങ്ങാട്, ധർമ്മടം ബീച്ചുകളെയും ധർമ്മടം ദ്വീപിനെയും നവീകരിക്കുന്ന 238 കോടി രൂപയുടെ സംയോജിത പദ്ധതികളുടെ ഭാഗമാണ് റിസോർട്ട്.

തലശ്ശേരിക്കും കണ്ണൂരിനും ഇടയിൽ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയായ മുഴപ്പിലങ്ങാട് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ്-ഇൻ ബീച്ചാണ്. മുഴുപ്പിലങ്ങാട്-ധർമ്മടം ബീച്ച് ടൂറിസം സർക്യൂട്ടിൽ 6.5 ഏക്കർ വിസ്തൃതിയുള്ള റിസോർട്ടിൽ ലോകോത്തര സൗകര്യങ്ങളാണുള്ളത്. കിഫ്ബി ധനസഹായത്തോടെ 51.86 കോടി രൂപ ചെലവഴിച്ചാണ് റിസോർട്ട് വികസിപ്പിച്ചിരിക്കുന്നത്. എട്ട് കോട്ടേജുകൾ വീതമുള്ള നാല് കോട്ടേജ് ബ്ലോക്കും നാല് മുറികൾ വീതമുള്ള രണ്ട് സ്വീറ്റ് റൂം ബ്ലോക്കും ഉൾപ്പെടെ 40 മുറികളാണ് റിസോർട്ടിലുള്ളത്. വിശാലമായ നീന്തൽക്കുളം, ഇൻഡോർ റീക്രിയേഷൻ ഏരിയ, ഹെൽത്ത് ക്ലബ് തുടങ്ങിയവയും റിസോർട്ടിൽ സജ്ജമാണ്.
Experience world-class luxury at KTDC’s new 5-star resort in Muzhappilangad, Kannur. Part of a ₹238 crore tourism project, this 40-room resort aims to transform Malabar’s beach tourism landscape