ഗുജറാത്തിലെ കച്ചിലുള്ള അദാനി മുന്ദ്ര എയർപോർട്ട് സ്റ്റാർ എയറുമായി കൈകോർത്ത് ഷെഡ്യൂൾഡ് സർവീസുകൾ ആരംഭിച്ചതോടെ, മുന്ദ്ര ഒരു സമ്പൂർണ്ണ മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് ആന്റ് ബിസിനസ് ഹബ്ബായി മാറുന്നു. പദ്ധതിയിലൂടെ മുംബൈ, ഗോവ, ബെംഗളൂരു, സൂറത്ത് ഉൾപ്പെടെ എട്ട് പ്രമുഖ നഗരങ്ങളിലേക്ക് മുന്ദ്രയിൽ നിന്ന് നേരിട്ട് വിമാന സർവീസുകൾ ലഭ്യമാകും. 1,900 മീറ്റർ റൺവേയും അത്യാധുനിക ടെർമിനലുമുള്ള ഈ വിമാനത്താവളം കച്ച് മേഖലയിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുകയും വ്യാപാരം, വാണിജ്യം, ടൂറിസം എന്നിവയ്ക്ക് പുതിയ വേഗത പകരുകയും ചെയ്യും.

നിലവിൽ ഭുജ് വിമാനത്താവളത്തെ ആശ്രയിക്കുന്ന മുന്ദ്രയിലെ ജനങ്ങൾക്ക് ഈ നേരിട്ടുള്ള വിമാന സർവീസുകൾ വൻ യാത്രാസൗകര്യമൊരുക്കുമെന്നും മാൻവി ബീച്ച് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് ഡയറക്ടർ ജീത് അദാനി വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമായ മുന്ദ്ര പോർട്ടുമായും മുന്ദ്ര എസ്.ഇ.സെഡുമായും (SEZ) വ്യോമയാന മേഖലയെ ബന്ധിപ്പിച്ചുകൊണ്ട് വലിയൊരു തന്ത്രപ്രധാന മുന്നേറ്റമാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
ഈ പുതിയ വ്യോമപാത ചരക്ക് നീക്കങ്ങൾക്ക് മികച്ച ‘ലാസ്റ്റ്-മൈൽ’ കണക്റ്റിവിറ്റി ഉറപ്പാക്കുകയും ദേശീയ-ആഗോള സപ്ലൈ ചെയിനുകളുമായുള്ള ഏകോപനം എളുപ്പമാക്കുകയും ചെയ്യും. തിരുവനന്തപുരം, മുംബൈ ഉൾപ്പെടെ എട്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുന്ന അദാനി ഗ്രൂപ്പിന്റെ പരിചയസമ്പത്ത് മുന്ദ്രയെ ഒരു പ്രമുഖ വ്യവസായിക-ലോജിസ്റ്റിക്സ് കേന്ദ്രമായി വളർത്താൻ സഹായിക്കും. നിലവിൽ സ്റ്റാർ എയറുമായി ചേർന്ന് ആരംഭിക്കുന്ന ഈ സർവീസുകളിലേക്ക് ഭാവിയിൽ ഡിമാൻഡ് കൂടുന്നതനുസരിച്ച് മറ്റ് വിമാനക്കമ്പനികളും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജീത് അദാനി കൂട്ടിച്ചേർത്തു.
Adani Mundra Airport has launched scheduled flight services with Star Air, transforming Mundra into a fully integrated multi-modal logistics and business hub with enhanced connectivity, trade, and tourism opportunities.