കേരളത്തിലൂടെ സർവീസ് നടത്തുന്ന വിവിധ സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരം സർവീസുകളാക്കി റെയിൽവേ പ്രഖ്യാപിച്ചു. കൊല്ലം – എറണാകുളം മെമു സ്പെഷ്യൽ ഉൾപ്പെടെയുള്ള ട്രെയിനുകളാണ് റെയിൽവേ സ്ഥിരപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ സ്പെഷ്യൽ ട്രെയിനായി ഓടുന്ന വിശാഖപട്ടണം – കൊല്ലം, പാലക്കാട് – കണ്ണൂർ, കണ്ണൂർ – കോഴിക്കോട് , തിരുവനന്തപുരം നോർത്ത് – മംഗളൂരു, എറണാകുളം- വേളാങ്കണ്ണി എന്നിവ സ്ഥിരം സർവീസാക്കി.
വിശാഖപട്ടണം – കൊല്ലം സ്പെഷ്യൽ ഇനി മുതൽ വിശാഖപട്ടണം – കൊല്ലം എക്സ്പ്രസ് ആയി ഓടും. പാലക്കാട് – കണ്ണൂർ സ്പെഷ്യൽ ഇനി പാലക്കാട് – കണ്ണൂർ എക്സ്പ്രസ് ആയി സർവീസ് നടത്തും . കണ്ണൂർ – കോഴിക്കോട് സ്പെഷ്യൽ കണ്ണൂർ – കോഴിക്കോട് എക്സ്പ്രസ് ആയും ഓടും. എറണാകുളം- വേളാങ്കണ്ണി സ്പെഷ്യൽ എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ആയും, തിരുവനന്തപുരം നോർത്ത് – മംഗളൂരു സ്പെഷ്യൽ തിരുവനന്തപുരം നോർത്ത് – മംഗളൂരു അന്ത്യോദയ എക്സ്പ്രസ് ആയിട്ടായിരിക്കും സർവീസ് നടത്തുക.
കൊല്ലം – എറണാകുളം സ്പെഷ്യൽ, എറണാകുളം -കൊല്ലം മെമു ആയി ഓടും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനാണ് ട്രെയിനുകൾ സ്ഥിരപ്പെടുത്തിയുള്ള റെയിൽവേ മന്ത്രിയുടെ അറിയിപ്പ് പങ്കുവെച്ചത്.
കൊല്ലം എറണാകുളം റൂട്ടിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു അനുവദിച്ച, രാവിലെ 5:55ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന മെമു കോട്ടയം വഴി യാത്ര ചെയ്ത് രാവിലെ 09:35 നു എറണാകുളം ജങ്ഷനിലെത്തും. രാവിലെ 09:50ന് മടക്ക യാത്ര ആരംഭിക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 01:30ന് കൊല്ലത്തെത്തും.
പാലക്കാട് – കണ്ണൂർ എക്സ്പ്രസ് ഉച്ചയ്ക്ക് 01:50ന് പാലക്കാട് ജങ്ഷനിൽ നിന്ന് പുറപ്പെട്ട് വൈകീട്ട് 07:25നാണ് കണ്ണൂരിലെത്തുക.
Indian Railways has announced the regularization of several special trains in Kerala, including the Kollam-Ernakulam MEMU and the Thiruvananthapuram-Mangaluru Antyodaya Express. Check the new permanent train list and timings here.