രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധ നേടുകയാണ്. ഇതോടെ വിജയ് ദേവരകൊണ്ടയുടെ അഭിനയജീവിതവും ആസ്തിയുമെല്ലാം വാർത്തകളിൽ നിറയുകയാണ്. കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും സാമ്രാജ്യം കെട്ടിപ്പടുത്ത ജീവിതമാണ് അദ്ദേഹത്തിന്റേത്.
സിനിമയിലെത്തുന്നതിനു മുൻപ് ടൂഷനെടുത്തും മറ്റും ഉപജീവനം കണ്ടെത്തിയിരുന്ന സാധാരണക്കാരനായിരുന്നു വിജയ്. ജോലിക്കൊപ്പം ചെറിയ ബിസിനസും ഉണ്ടായിരുന്നെങ്കിലും പലപ്പോഴും 500 രൂപ പോലും അക്കൗണ്ടിൽ ഇല്ലാതിരുന്ന അവസ്ഥയിലൂടെ കടന്നുപോയതായി അദ്ദേഹം പറയുന്നു. സിനിമയിലെത്തിയിട്ടും അത്ര ഉയർന്ന പ്രതിഫലമൊന്നും ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വിഖ്യാതമായ അർജുൻ റെഡ്ഢിയിലെ വേഷത്തിന് അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലം ലഭിച്ചത്. 2023 വരെ അദ്ദേഹത്തിനുള്ള പ്രതിഫലം താരതമ്യേന കുറവായിരുന്നു.
ഇന്ന് ഒരു ചിത്രത്തിന് ₹ 12 മുതൽ 15 കോടി വരെയാണ് താരത്തിന്റെ പ്രതിഫലം. ലൈഫ്‌സ്റ്റൈൽ ഏഷ്യ റിപ്പോർട്ട് പ്രകാരം, വിജയ് ദേവരകൊണ്ടയുടെ ആസ്തി ₹66 മുതൽ 70 കോടി വരെയാണ്. ഇ-കൊമേഴ്‌സ്, പോപ്പ്-അപ്പ് സ്റ്റോറുകൾ എന്നിവയിലൂടെയും വിജയ് ഗണ്യമായ വാർഷിക വരുമാനം നേടുന്നു. സ്വന്തമായി വസ്ത്ര ബിസിനസ് ബ്രാൻഡ് കൂടിയുള്ള വിജയ് അതിൽ നിന്നും പ്രതിവർഷം ₹ 5 മുതൽ 8 കോടി വരെ വരുമാനം നേടുന്നു. റിയൽ എസ്റ്റേറ്റ് രംഗത്തും അദ്ദേഹത്തിന് വൻ നിക്ഷേപമുണ്ട്.
Discover the inspiring journey of Vijay Deverakonda. From struggling with a minimum bank balance to owning assets worth ₹70 crore, explore his movie fees, his brand ‘Rowdy,’ and his luxury lifestyle.