നാച്ചുറൽസ് അവരുടെ ആദ്യ സലൂൺ ചെന്നെയിൽ തുടങ്ങുമ്പോൾ മൾട്ടിനാഷണൽ കോംഗ്ലമറേറ്റിന്റെ ഉടമസ്ഥതയിലുള്ള ലാക്മേയ്ക്ക് 130 സലൂണുകൾ രാജ്യമാകമാനം ഉണ്ടായിരുന്നു. അപ്പോഴൊക്കെ കുമരവേലും വീണയും ആ ബ്രാൻഡിനെ കണ്ട് അത്ഭുതം കൂറി. ഇന്ന് നാച്ചുറൽസിന്റെ ഫ്രാഞ്ചൈസികളുടെ പകുതി മാത്രമാണ് ലാക്മേ എന്ന ബ്രാൻഡ്. പത്തിൽ നിന്ന് നൂറിലേക്കും, ഇരുനൂറിലേക്കും പിന്നെ ആയിരത്തിനടുത്തേക്കും നാച്ചുറൽസ്, ഫ്രാഞ്ചൈസികളായി വളർന്നത് കുമരവേലിന്റെ ബുദ്ധിയും ബിസിനസ്സ് അക്യുെമനും കൊണ്ടാണ്. സലൂൺ മേഖല ഇന്ന് കേരളത്തിൽ മാത്രം 5000 കോടി റവന്യൂ ജനറേറ്റ് ചെയ്യുന്ന ഇൻഡസട്രിയാണ്. 2033-ൽ 9000 കോടിക്ക് മുകളിൽ കേരളത്തിൽ മാത്രം സലൂൺ ആന്റ് ഗ്രൂമിംഗ് ഇൻഡസ്ട്രി മാറും എന്നാണ് കണക്കുകൾ പറയുന്നത്. ഈ മേഖല ഇങ്ങനെ വളരുമെന്ന് 25 വർഷം മുമ്പ് കാണാനായി എന്നതാണ് കുമരവേലിന്റെ സംരംഭക ബുദ്ധി!

വേണമെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് കോംഗ്ലമറേറ്റിന് വൻതുക പറഞ്ഞ് നാച്ചുറൽസിനെ വിൽക്കാമായിരുന്നു. പക്ഷെ കുമരവേലും വീണയും കണ്ടത്, കൂടെ നിൽക്കുന്ന ഫ്രാഞ്ചൈസി ഉടമകളായ സംരംഭകരെയാണ്, പതിനായിരക്കണക്കിന് സ്റ്റൈലിസ്റ്റുകളെയാണ്. അതുകൊണ്ട് തന്നെ, ഒരു വലിയ ലക്ഷ്യം മുന്നിലുണ്ട്, ഈ സംരംഭക ദമ്പതികൾക്ക്! രണ്ട് വർഷത്തിനുള്ളിൽ ഐപിഒ-യ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് നാച്ചുറൽസ്. കൂടെ നിൽക്കുന്നവർക്ക് മൂല്യം ഉയരണം. നാച്ചുറൽസിന്റെ ഓരോ ഫ്രാഞ്ചൈസിലുമുള്ള സ്റ്റൈലിസ്റ്റുകൾക്ക് നാച്ചുറൽസിന്റെ ഷെയർ നൽകണം! അതാണ് കുമരവേലിന്റെ ആഗ്രഹം. എൻ ആർ നാരായണമൂർത്തി തന്റെ കൂടെയുണ്ടായിരുന്ന ഐടി എംപ്ലോയീസിന് ഇൻഫോസിസിന്റെ ഷെയറ് നൽകിയതുപോലെ, ബ്യൂട്ടി എംപ്ളോയിസിന് ഷെയറ് നൽകണം. നാളെ അവർക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന ഓഹരിയായി അത് മാറണം. അവരുടെ കുടുംബത്തിന് പ്രകാശവും സന്തോഷവും ഉണ്ടാകണം. നാച്ചുറൽസിന്റെ 16,000-ത്തോളം വരുന്ന സ്മൈൽ പ്രൊവൈഡേഴ്സിനായി കുമരവേലും വീണയും കാത്തുവെക്കുന്ന സർപ്രൈസാണത്. നാളെ ലോകത്തെ നമ്പർ വൺ സലൂണായി നാച്ചുറൽസ് മാറുമ്പോൾ ഇന്ന് ഈ സലൂണിനൊപ്പമുള്ള ഓരോ സ്മൈൽ പ്രൊവൈഡേഴ്സിനും അഭിമാനത്തോടെയും ആത്മവിശ്വാസത്തോടയും പുഞ്ചിരിക്കാനാകണം. മാർച്ച് 8, വനിതാ ദിനമാണ്! മാർച്ച് വനിതാ മാസമാണ്. കുമരവേൽ എന്ന സംരംഭകന്റെ മാതാവും ഭാര്യയും സ്വയം ഉയരാൻ കൊതിക്കുന്ന വനിതകൾക്ക് പ്രചോദനമാണ്. വാക്കുകൊണ്ട് മാത്രമല്ല, അവസരങ്ങൾ ഒരുക്കി നൽകിക്കൊണ്ടും!
Discover how C.K. Kumaravel and Veena built Naturals into India’s leading salon chain. Learn about their journey from Chennai to a ₹500 Cr empire, upcoming IPO, and vision for the grooming industry.
