ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി ഇന്ത്യ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം ചർച്ചയായത്.

പശ്ചിമേഷ്യയിലെ നിലവിലെ സങ്കീർണ്ണ സാഹചര്യങ്ങൾ ചർച്ച ചെയ്ത പ്രധാനമന്ത്രി, യുഎഇക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഗൾഫ് രാജ്യങ്ങളിൽ വെച്ച് ഏറ്റവും കഠിനമായ ആക്രമണങ്ങളാണ് യുഎഇ നേരിടുന്നത്. ആക്രമണങ്ങളിൽ നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെടുന്നതിലും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുന്നതിലും മോഡി ആശങ്ക രേഖപ്പെടുത്തി.
യുഎഇ പ്രസിഡന്റുമായി സംസാരിക്കുകയും മുൻകൂട്ടി ഈദ് ആശംസകൾ നേർന്നതായും മോഡി പറഞ്ഞു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്തു. യുഎഇക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തിൽ യോജിച്ചു. മേഖലയിൽ സമാധാനവും സുരക്ഷയും എത്രയും വേഗം പുനഃസ്ഥാപിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Prime Minister Narendra Modi spoke with UAE President Sheikh Mohamed bin Zayed Al Nahyan to condemn recent attacks on the UAE and emphasize the need for secure, uninterrupted transit through the Strait of Hormuz
