ദക്ഷിണാഫ്രിക്കൻ ഡയറി കമ്പനിയായ ക്രിക്ലി ഡയറി (Crickley Dairy) ഏറ്റെടുക്കാൻ പെപ്സിക്കോയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ബോട്ട്ലറായ വരുൺ ബിവറേജസ് ലിമിറ്റഡ് (VBL). വരുൺ ബിവറേജസിന്റെ സബ്സിഡിയറി കമ്പനിയായ ബെവ്കോ (Bevco) വഴിയാണ് ഏകദേശം 131.47 കോടി രൂപയ്ക്ക് (238 ദശലക്ഷം റാൻഡ്) ക്രിക്ലി ഡയറിയുടെ 100 ശതമാനം ഓഹരികളും സ്വന്തമാക്കുന്നത്.

മൂല്യവർദ്ധിത പാൽ ഉൽപ്പന്നങ്ങൾ, ജ്യൂസ് അധിഷ്ഠിത പാനീയങ്ങൾ തുടങ്ങിയ പുതിയ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ കോമ്പറ്റീഷൻ കമ്മീഷന്റെ ഉൾപ്പെടെയുള്ള അനുമതികൾക്ക് വിധേയമായിട്ടായിരിക്കും കരാർ പൂർത്തിയാവുക.
ദക്ഷിണാഫ്രിക്കൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചു മാസങ്ങളായി വരുൺ ബിവറേജസ് വലിയ നിക്ഷേപങ്ങളാണ് നടത്തുന്നത്. നേരത്തെ ബെവ്കോയെയും ട്വിസ (Twizza) എന്ന കമ്പനിയെയും വിബിഎൽ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ അറ്റാദായം 33 ശതമാനം വർദ്ധിച്ച് 260 കോടി രൂപയിലെത്തിയിരുന്നു.
pepsico bottler varun beverages (vbl) is set to acquire 100% of south africa-based crickley dairy for ₹131.47 crore. learn how this move expands vbl’s presence in the dairy and juice sectors
