രാജ്യത്തെ പൈതൃക-സാംസ്കാരിക കേന്ദ്രങ്ങളുടെ സംരക്ഷണത്തിനും വിനോദസഞ്ചാര വികസനത്തിനുമായി പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ച് ഐഎസ്ആർഒ. ഐഎസ്ആർഒയുടെ ജിയോ-പ്ലാറ്റ്‌ഫോമായ ‘ഭുവനിൽ’ (Bhuvan) ഉൾപ്പെടുത്തിയിരിക്കുന്ന രണ്ട് ഉപഗ്രഹ അധിഷ്ഠിത ആപ്ലിക്കേഷനുകളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. സഞ്ചാരികൾക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകുന്നതിനൊപ്പം, ഈ കേന്ദ്രങ്ങളിലെ അനധികൃത പ്രവേശനം, നാശനഷ്ടങ്ങൾ എന്നിവ തത്സമയം നിരീക്ഷിക്കാൻ അധികൃതരെ സഹായിക്കുന്നതാണ് പുതിയ സംവിധാനം.

isro tourism apps bhuvan

കസ്തൂരിയും ഭാരത് ദർശനും
യുനെസ്കോ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI), വിവിധ സംസ്ഥാന പുരാവസ്തു വകുപ്പുകൾ, സാംസ്കാരിക മന്ത്രാലയം എന്നിവയുടെ കീഴിലുള്ള സംരക്ഷിത കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇനി മുതൽ ‘കസ്തൂരി’ (Kasturi), ‘ഭാരത് ദർശൻ’ (Bharat Darshan) എന്നീ ആപ്ലിക്കേഷനുകൾ വഴി ലഭ്യമാകും. രാജ്യത്തെ ആദ്യത്തെ ക്യുറേറ്റഡ് ജിയോസ്പേഷ്യൽ ഗേറ്റ്‌വേയാണ് കസ്തൂരി. ഉപഗ്രഹ ചിത്രങ്ങൾ, ചരിത്ര ഭൂപടങ്ങൾ, ഫീൽഡ് ഡാറ്റ എന്നിവ സമന്വയിപ്പിച്ച് സാംസ്കാരികവും പാരിസ്ഥിതികവുമായ സവിശേഷതകൾ വായനക്കാരിലേക്ക് എത്തിക്കുന്നു. നിലവിൽ 20 പൈതൃക കേന്ദ്രങ്ങളുടെ വിവരങ്ങളാണ് ഇതിലുള്ളത്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ 2D, 3D വിർച്വൽ ടൂറുകളാണ് ഭാരത് ദർശൻ ആപ്പ് വഴി സാധ്യമാകുക. നിലവിൽ യുനെസ്കോ പട്ടികയിലുള്ള 42 കേന്ദ്രങ്ങളുടെ വിവരങ്ങൾ ഇതിൽ ലഭ്യമാണ്.

isro introduces satellite-based apps ‘kasturi’ and ‘bharat darshan’ on its bhuvan platform. explore 2d/3d virtual tours of heritage sites and advanced monitoring for conservation

Share.

Comments are closed.

Exit mobile version