490 കോടിയുടെ വിറ്റുവരവ് നേട്ടം കൈവരിച്ച് സംസ്ഥാനത്തെ ആഭ്യന്തര ഇറച്ചിക്കോഴി വിപണിയുടെ 10ശതമാനം വിഹിതം കൈക്കലാക്കിയ നേട്ടത്തിലാണ് കുടുംബശ്രീയുടെ ‘കേരള ചിക്കൻ’ പദ്ധതി. പദ്ധതി തുടങ്ങി പത്തു വർഷത്തെ മികച്ച പ്രവർത്തനത്തിലൂടെയാണീ നേട്ടം

ആയിരക്കണക്കിന് വനിതകള്‍ക്ക് സുസ്ഥിര വരുമാനവും ഗുണമേന്മയുള്ള ഇറച്ചി മിതമായ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി 2016ലായിരുന്നു തിരുവനന്തപുരം കേന്ദ്രമാക്കി പദ്ധതിക്ക് തുടക്കമിട്ടത്. പത്തു വർഷത്തെ മികച്ച പ്രവർത്തനത്തിലൂടെ 490 കോടിയുടെ വിറ്റുവരവ് നേട്ടം കൈവരിക്കാനായി.
പദ്ധതിയുടെ കീഴിൽ നിലവില്‍ 13 ജില്ലകളിലായി 160ഓളം ഔട്ട്ലെറ്റുകളും 521 ബ്രോയിലർ ഫാമുകളുമുണ്ട്. ‘കേരള ചിക്കൻ’ പദ്ധതി പ്രകാരം കോഴിക്കുഞ്ഞുങ്ങളും തീറ്റയും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുകയും 37- 45 ദിവസത്തിനുള്ളില്‍ അവയെ തിരികെ എടുക്കുകയും ചെയ്യുന്നു. ഇതിനു പുറമെ കിലോയ്ക്ക് 13 രൂപവരെ വളർത്തുകൂലിയായി കർഷകർക്ക് നല്കുന്നു.
സോസേജ് പോലുള്ള പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും കുടുംബശ്രീ പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ലക്ഷ്യമിടുന്നുണ്ട്. കുടുംബശ്രീ അംഗങ്ങളുടെ അപേക്ഷകള്‍ പരിഗണിച്ച് വിതരണ സാദ്ധ്യതയുള്ള എല്ലാ ജില്ലകളിലും പുതിയ യൂണിറ്റുകള്‍ ആരംഭിക്കും. തിരുവനന്തപുരം പേട്ടയിലെ ഔട്ട്ലെറ്റിന് സമാനമായി മറ്റ് ജില്ലകളിലേക്കും ചില്‍ഡ്/ഫ്രോസണ്‍ ഔട്ട്ലെറ്റുകള് വ്യാപിപ്പിക്കും. വിവിധ കേന്ദ്രങ്ങളിലായി പ്രതിദിനം 500-600 വരെ കോഴികളെ പ്രോസസ് ചെയ്യാവുന്ന മിനി പ്ലാന്റുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
Kudumbashree’s ‘Kerala Chicken’ achieves a record ₹490 crore turnover, capturing 10% of the state’s poultry market. Explore how this initiative supports 500+ farms and 160 outlets across Kerala
