ഫോർബ്സിന്റെ 2026ലെ ആഗോള കോടീശ്വരപ്പട്ടികയിൽ ഇടംപിടിച്ച് പ്രമുഖ എഡ്ടെക് പ്ലാറ്റ്ഫോമായ ഫിസിക്സ്വാല (PhysicsWallah) സ്ഥാപകൻ അലഖ് പാണ്ഡെ. 1 ബില്യൺ ഡോളർ (ഏകദേശം 8,300 കോടി രൂപ) ആസ്തിയോടെയാണ് 34കാരനായ അലഖ് പാണ്ഡെയുടെ ആഗോള സമ്പന്ന പട്ടികയിലെ അരങ്ങേറ്റം. 2025 നവംബറിൽ ഫിസിക്സ്വാല ഓഹരി വിപണിയിൽ (IPO) ലിസ്റ്റ് ചെയ്തതാണ് അദ്ദേഹത്തിന്റെ ആസ്തി വർദ്ധിക്കാൻ പ്രധാന കാരണം.
എൻജിനീയറിങ് പഠനം ഉപേക്ഷിച്ച അലഖ് പാണ്ഡെ, 2016ൽ യൂട്യൂബ് ചാനലിലൂടെയാണ് അധ്യാപനം ആരംഭിച്ചത്. സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസം നൽകിയ പ്ലാറ്റ്ഫോം ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ മുൻനിര എഡ്ടെക് കമ്പനിയായി വളർന്നു. സഹസ്ഥാപകൻ പ്രതീക് ബോബും 1 ബില്യൺ ഡോളർ ആസ്തിയോടെ ഇത്തവണ ഫോർബ്സ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 2022ൽ യൂണികോൺ പദവി നേടിയ ഫിസിക്സ്വാല, നിലവിൽ ഓഫ്ലൈൻ കേന്ദ്രങ്ങളിലൂടെയും വിപുലമായ കോഴ്സുകളിലൂടെയും വിദ്യാഭ്യാസ മേഖലയിൽ വലിയ സ്വാധീനം ചെലുത്തുന്നു.

യൂട്യൂബിൽ നിന്നു തുടങ്ങി യൂണിക്കോൺ ആയി വളർന്ന അത്ഭുത കഥയാണ് എഡ് ടെക് സ്റ്റാർട്ടപ്പ് ഫിസിക്സ് വാലയുടേത്. മത്സര പരീക്ഷകൾക്കുള്ള ഫിസിക്സ് പഠിപ്പിക്കുന്നതിനായാണ് അലഖ് പാണ്ഡെ 2016ൽ ഫിസിക്സ് വാല എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്. 2020 മുതൽ കമ്പനി ആപ്പും വെബ്സൈറ്റും സജീവമാക്കി. കോവിഡ് സമയത്തെ വളർച്ചയിൽ ഇവ നിർണായകമായി. ഓൺലൈൻ പഠനത്തിനായി ക്രമീകരിച്ച കോഴ്സുകൾ, തത്സമയ ക്ലാസുകൾ, സ്റ്റഡി മെറ്റീയിരിയൽസ് തുടങ്ങിയവ ഫിസിക്സ് വാലയെ വേറിട്ടുനിർത്തി. ഇത് എഡ്-ടെക് മേഖലയിലേക്കുള്ള കമ്പനിയുടെ വരവിന്റെ ആദ്യപടി കൂടിയായി.
2022 ജൂണിലാണ് കമ്പനി യൂണികോൺ പദവി നേടിയത്. സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 100 മില്യൺ ഡോളർ നേടിയ കമ്പനി മൂല്യം $1.1 ബില്യണാക്കി. 2024 സെപ്റ്റംബറിലെ $210 മില്യൺ സീരീസ് ബി ഫണ്ടിംഗ് റൗണ്ടോടെ മൂല്യനിർണ്ണയം $2.8 ബില്യണായി ഉയർത്തി. പിന്നീട് ഓൺലൈൻ കോഴ്സുകൾക്കൊപ്പം ഫിസിക് വാലയുടെ ഓഫ്ലൈൻ കേന്ദ്രങ്ങളും സജീവമായി. ഏഴാം തരം മുതൽ യുപിഎസ് സി, നീറ്റ്, ഐഐടി, ഐഐഎം, സിഎ തുടങ്ങി വിവിധ കോഴ്സുകളാണ് പ്ലാറ്റ്ഫോം ഓഫർ ചെയ്യുന്നത്.
At 34, Alakh Pandey joins the global billionaire ranks with a $1 billion net worth. Discover how PhysicsWallah’s 2025 IPO and its mission of affordable education fueled this historic milestone
