ഡയപ്പറിൽ നിന്നും ആക്റ്റിവേറ്റഡ് ചാർക്കോൾ നിർമിക്കാമെന്ന ‘ഡയപ്പേഴ്സ് ടു ഡയമണ്ട്’ സംരംഭ ആശയത്തിലൂടെ ശ്രദ്ധ നേടി എറണാകുളം സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ അനാമിക.വി.അരുൺ. ആശയങ്ങളെ സംരംഭത്തിലേക്ക് എത്തിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്ന ഉദ്യം ലേണിംഗ് ഫൗണ്ടേഷന്റെ (Udhyam Learning Foundation) പിന്തുണയോടെ കുടുംബശ്രീ ബാലസഭാ ലിയോറ (Liora) പരിപാടിയുടെ ഭാഗമായാണ് അനാമികയുടെ പ്രവർത്തനങ്ങൾ.

Turning used diapers into activated charcoal

ഇന്ത്യയിൽ ദിവസവും 548 ടൺ കുഞ്ഞുങ്ങളുടെ ഡയപ്പർ, 300–350 ടൺ മുതിർന്നവരുടെ ഡയപ്പർ മാലിന്യങ്ങളും സമൂഹത്തിന് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി അനാമിക ചൂണ്ടിക്കാണിക്കുന്നു. ഇതിനുള്ള പരിഹാരമാണ് അനാമിക നിർദേശിക്കുന്നത്. ഡയപ്പർ മാനേജ്മെന്റിന് അപ്പുറം ഉപയോഗിച്ച ഡയപ്പറുകളെ എങ്ങനെ വാല്യുവബിളാക്കി മാറ്റാം എന്ന ചിന്തയിൽ നിന്നാണ് അനാമികയുടെ യാത്ര ആരംഭിക്കുന്നത്. ഡയപ്പറുകളെ കോസ്മറ്റിക്സ്, മെഡിക്കൽ പോലുള്ള വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന ആക്ടിവേറ്റഡ് ചാർക്കോളാക്കി എങ്ങനെ മാറ്റാം എന്നതാണ് അനാമികയുടെ ആശയം.  

ഉദ്യം ലേണിംഗ് ഫൗണ്ടേഷന്റെ സഹായത്തോടെ ആശയവുമായി കുസാറ്റ്, എംജി സർവകലാശാല എന്നിവിടങ്ങളിലെ വിദഗ്ധരെ സമീപിച്ചപ്പോൾ ആദ്യം ഡയപ്പറുകളുടെ കോംപണന്റ്സ് മനസ്സിലാക്കാൻ നിർദേശം ലഭിച്ചു. അതിൽ നിന്നും ഡയപ്പറുകളിൽ 95 ശതമാനത്തോളം ഓർഗാനിക് മാറ്ററാണ് ഉള്ളതെന്ന് മനസ്സിലാക്കിയതായി അനാമിക പറയുന്നു. തുടർന്ന് എംജി യൂനിവേഴ്സിറ്റിയുടെ തന്നെ ആക്റ്റിവേറ്റഡ് ചാർക്കോളിനെ കുറിച്ചുള്ള യഥാർത്ഥ പ്രൊജക്റ്റിനെക്കുറിച്ച് മനസ്സിലാക്കി അതേ ആശയം തന്നെ തന്റെ പദ്ധതിയിലും പിന്തുടരാമെന്ന് അനാമിക തീരുമാനിച്ചു.

കാർബണൈസേഷൻ, ആക്ടിവേഷൻ, കൂളിംഗ് എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് പ്രോസസ് നടപ്പിലാക്കപ്പെടുന്നതെന്ന് അനാമിക പറയുന്നു. കാർബണൈസേഷനിലൂടെ ഡയപ്പറിനെ പൂർണമായും ചൂടാക്കി കാർബണാക്കി മാറ്റുന്നു. പൊറോസിറ്റി വർധിപ്പിച്ച് ആക്ടിവേഷൻ ചാർക്കോളാക്കി മാറ്റുന്ന പ്രവർത്തനമാണ് ആക്ടിവേഷൻ. അതുകഴിഞ്ഞ് ഉപയോഗ യോഗ്യമായ താപനിലയിലേക്ക് മാറ്റുന്നതാണ് കൂളിംഗ് എന്ന്തുകൊണ്ട് ഉദ്ദേശിക്കുന്നത്-അനാമിക വിശദമാക്കുന്നു.  

എംജി യൂണിവേഴ്സിറ്റിയിലെ വിദഗ്ധരുടേയും മെന്റേർസിന്റേയും സഹായത്തോടെ വീട്ടിൽത്തന്നെ പരീക്ഷണങ്ങൾ നടത്തുകയായിരുന്നുവെന്ന് അനാമിക പറയുന്നു. ആദ്യ ഘട്ടത്തിൽ അൺയൂസ്ഡ് ഡയപ്പറുകൾ ഉപയോഗിച്ച് കാർബണൈസേഷൻ നടത്തിനോക്കി. അത് വിജയമാണെന്ന് മനസ്സിലാക്കിയതോടെ യൂസ്ഡ് ഡയപ്പറിലേക്കു കടന്നു. ആ ഘട്ടത്തിലും പരീക്ഷണം വിജയമായിരുന്നുവെന്നും പിന്നീട് ലാബിൽ ആക്ടിവേഷൻ പ്രക്രിയ പൂർത്തിയാക്കിയതായും അനാമിക വ്യക്തമാക്കി.

Anamika V. Arun, a Class 10 student from Ernakulam, is tackling India’s massive diaper waste problem. Supported by Udhyam Learning and Kudumbashree, her ‘Diapers to Diamond’ project converts used diapers into high-value activated charcoal for medical and cosmetic use.

Share.
Leave A Reply

Exit mobile version