ക്രിക്കറ്റർ എന്നതിലുപരി 125 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത സംരംഭകൻ കൂടിയാണ് മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. ഒൻപത് വർഷത്തോളം ഇന്ത്യൻ ടീമിന് പുറത്ത് കാത്തിരിക്കേണ്ടി വന്ന ആത്മസംയമനമാണ് ധവാന്റെ കരിയർ രൂപപ്പെടുത്തിയത്. 2004ലെ അണ്ടർ-19 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷവും സെവാഗ്, ഗംഭീർ എന്നിവരുടെ സാന്നിധ്യം കാരണം 2013 വരെ അദ്ദേഹത്തിന് ടെസ്റ്റ് ക്യാപ്പിനായി കാത്തിരിക്കേണ്ടി വന്നു. എന്നാൽ ഈ കാത്തിരിപ്പിനെ നിരാശയിൽ പൊതിയാതെ, യോഗയിലൂടെയും കഠിന പരിശീലനത്തിലൂടെയും മനസ്സിനെ പാകപ്പെടുത്തിയ ധവാൻ, അരങ്ങേറ്റ ടെസ്റ്റിൽ തന്നെ ഏറ്റവും വേഗമേറിയ സെഞ്ച്വറി (85 പന്തിൽ) നേടി ചരിത്രം കുറിച്ചു.

shikhar dhawan business empire and net worth

ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററോ കോച്ചോ ആയി ഒതുങ്ങാൻ അദ്ദേഹം തയ്യാറായില്ല. തന്റെ ബിസിനസ് പശ്ചാത്തലം പ്രയോജനപ്പെടുത്തി ‘ഡാ വൺ ഗ്രൂപ്പ്’ (Da One Group) എന്ന പേരിൽ സംരംഭത്തിന് അദ്ദേഹം തുടക്കമിട്ടു. സ്പോർട്സ് ടെക്നോളജി, ഗെയിമിംഗ്, മീഡിയ മേഖലകളിൽ നിക്ഷേപം നടത്താത്തതിനായി 75 മില്യൺ ഡോളറിന്റെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് അബുദാബിയിൽ അദ്ദേഹം ആരംഭിച്ചു. ഇതിന് പുറമെ ‘യഷാ ഗ്ലോബൽ’ (Yashaa Global) വഴി സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുകയും ചെയ്യുന്നു. ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ നിർമ്മിക്കുന്ന ടാഗ്‌സ് ഫുഡ്‌സ് (TagZ Foods), മെൻസ് ഹെൽത്ത് ബ്രാൻഡായ സ്വിഷ് (Svish) തുടങ്ങിയവ ഇതിൽ ചിലതാണ്.

സാമൂഹിക സേവന രംഗത്തും ധവാൻ സജീവമാണ്. ‘ശിഖർ ധവാൻ ഫൗണ്ടേഷൻ’ വഴി കാർഗിൽ പോലുള്ള വിദൂര പ്രദേശങ്ങളിലെ കുട്ടികൾക്ക് ആധുനിക വിദ്യാഭ്യാസം എത്തിക്കുന്നതിനായി അദ്ദേഹം പ്രവർത്തിക്കുന്നു. സ്മാർട്ട് ശിക്ഷാ മൂവ്‌മെന്റ് (Smart Shiksha Movement) വഴി ഡിജിറ്റൽ പഠന സൗകര്യങ്ങൾ ഗ്രാമങ്ങളിൽ എത്തിക്കുന്നതിലടക്കം അദ്ദേഹം പ്രവർത്തിക്കുന്നു. ക്രിക്കറ്റിലെ കാത്തിരിപ്പും മൈതാനത്തെ അക്രമണോത്സുകതയും ബിസിനസ്സിലെ ദീർഘവീക്ഷണവും ഒത്തുചേർന്ന ധവാൻ, കളി കഴിഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന കായിക താരങ്ങൾക്ക് വലിയ മാതൃകയാണ്.

former indian opener shikhar dhawan builds a massive ₹125 crore business empire. explore his ventures including da one group, venture capital funds, and his social initiatives

Share.
Leave A Reply

Exit mobile version