ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഇംഗ്ലീഷ് പ്രൊഫസറായി തമിഴ്നാട് സ്വദേശിനി ഡോ. എൻ. ജെൻസി. തമിഴ്നാട്ടിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കുന്ന ആദ്യ ട്രാൻസ് വനിത എന്ന അപൂർവ്വ നേട്ടവും ജെൻസി സ്വന്തമാക്കി. ചെന്നൈയിലെ ലയോള കോളേജിലാണ് ജെൻസി അസിസ്റ്റന്റ് പ്രൊഫസറായി നിയമിതയായത്. വിദ്യാഭ്യാസത്തെ ആയുധമാക്കി വിവേചനങ്ങളെയും ഒറ്റപ്പെടുത്തലുകളെയും അതിജീവിച്ച ജെൻസിയുടെ പോരാട്ടം ഇന്ന് ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്.

തിരുത്തണിക്കടുത്തുള്ള ആർകെ പേട്ട് എന്ന ചെറിയ ഗ്രാമത്തിൽ വളർന്ന ജെൻസി, തന്റെ സ്വത്വത്തിന്റെ പേരിൽ പരിഹസിച്ചവർക്ക് പഠനത്തിലെ മികവിലൂടെയാണ് മറുപടി നൽകിയത്. ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും എംഫില്ലിലും സ്വർണ്ണമെഡലുകൾ കരസ്ഥമാക്കിയ അവർ, ലയോള കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരിട്ടാണ് ജെൻസിയെ അഭിനന്ദിച്ചത്. സ്വന്തം കരിയറിന് പുറമെ, സമൂഹത്തിലെ മറ്റുള്ളവർക്കായി ലയോള കോളേജിൽ സൗജന്യ സീറ്റുകൾ ഉറപ്പാക്കാനും തൊഴിൽ പരിശീലനം നൽകാനും ജെൻസി സജീവമായി രംഗത്തുണ്ട്.
meet dr. n. jency, india’s first transgender english professor at loyola college, chennai. discover her inspiring journey from earning a phd to breaking barriers in academia.
