രാജ്യത്തെ ആദ്യത്തെ ‘പോർട്ട് ഓഫ് റഫ്യൂജ്’ (PoR) സംവിധാനം പ്രവർത്തനക്ഷമമാക്കി അദാനി പോർട്‌സ് (APSEZ). അപകടത്തിൽപ്പെടുന്ന കപ്പലുകൾക്ക് സുരക്ഷിതമായി അഭയം നൽകുന്നതിനും സമുദ്ര അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക സംവിധാനമാണിത്. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ (IMO) മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തയ്യാറാക്കിയ പദ്ധതിയിലൂടെ അടിയന്തര ഘട്ടങ്ങളിൽ കപ്പലുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും പരിസ്ഥിതി ആഘാതങ്ങൾ കുറയ്ക്കാനും സാധിക്കും.

india first port of refuge adani ports

പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറൻ തീരത്തെ ദിഘി തുറമുഖവും കിഴക്കൻ തീരത്തെ ഗോപാൽപൂർ തുറമുഖവും പോർട്ട് ഓഫ് റഫ്യൂജ് കേന്ദ്രങ്ങളായി പ്രവർത്തിക്കും. അപകടത്തിൽപ്പെട്ട കപ്പലുകളെ വീണ്ടെടുക്കൽ (Salvage), തീപിടിത്തം അണയ്ക്കൽ, മലിനീകരണ നിയന്ത്രണം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആഗോളതലത്തിൽ ഈ മേഖലയിൽ വൈദഗ്ധ്യമുള്ള എസ്എംഐടി സാൽവേജുമായി (SMIT Salvage) സഹകരിച്ചാണ് അദാനി പോർട്‌സ് ഈ സുരക്ഷാ സംവിധാനം നടപ്പിലാക്കുന്നത്.

India strengthens maritime safety with its first Port of Refuge at Dighi and Gopalpur ports. Launched by APSEZ, this facility provides a safe haven for distressed vessels, enhancing emergency response and environmental protection along key shipping routes

Share.

Comments are closed.

Exit mobile version