പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യസാധനങ്ങളുടെ വിതരണം തടസ്സമില്ലാതെ തുടരുന്ന ലുലു ഗ്രൂപ്പിന്റെ നീക്കങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയെ കണ്ട മോഡി ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യകയറ്റുമതി സുഗമമാക്കാൻ കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉറപ്പുനൽകി.

നിലവിലെ ആഗോള പ്രതിസന്ധികൾക്കിടയിലും അത്യാവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ലുലു ഗ്രൂപ്പ് സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിക്കു വിശദീകരിച്ചതായി യൂസഫലി വ്യക്തമാക്കി. ഇന്ത്യൻ പ്രവാസികൾ ധാരാളമുള്ള ഗൾഫ് രാജ്യങ്ങളിൽ (GCC) ഇന്ത്യൻ ഭക്ഷ്യോത്പന്നങ്ങൾക്ക് വലിയ ആവശ്യകതയാണുള്ളത്. ഇതുവരെ 15,000 ടണ്ണോളം ഭക്ഷ്യസാധനങ്ങളാണ് ഇന്ത്യയിൽ നിന്ന് ഗൾഫിലേക്ക് എത്തിച്ചത്. ഇതിനായി 34 പ്രത്യേക ചാർട്ടേഡ് വിമാനങ്ങളും കാർഗോ കപ്പലുകളും ലുലു ഗ്രൂപ്പ് പ്രയോജനപ്പെടുത്തി. വരും ദിവസങ്ങളിലും കൂടുതൽ ചാർട്ടേഡ് സർവീസുകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ലുലുവിന്റെ പ്രൊക്യൂർമെന്റ് സെന്ററുകൾ വഴിയാണ് ഉത്പന്നങ്ങൾ ശേഖരിക്കുന്നത്. ഇത് പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യൻ കർഷകർക്കും കയറ്റുമതിക്കാർക്കും വലിയ സഹായമാകുന്നതായി യൂസഫലി ചൂണ്ടിക്കാട്ടി.
Prime Minister Narendra Modi lauded LuLu Group Chairman M. A. Yusuff Ali for maintaining uninterrupted food supplies to GCC nations. With 34 chartered flights and 15,000 tonnes of exports, LuLu Group ensures price stability and support for Indian farmers amid global challenges.
