ഇറാൻ യുദ്ധവും പശ്ചിമേഷ്യൻ പ്രതിസന്ധിയും ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ശതകോടീശ്വരനായ ഇലോൺ മസ്ക് പങ്കുചേർന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാനെതിരായ യുഎസ്-ഇസ്രായേൽ സൈനിക ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇരുനേതാക്കളും തമ്മിലുള്ള ആദ്യത്തെ ടെലിഫോൺ സംഭാഷണത്തിലാണ് മസ്ക് പങ്കുചേർന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇരുരാജ്യങ്ങളിലെ രാഷ്ട്രതലവൻമാർ തമ്മിലുള്ള ടെലിഫോൺ സംഭാഷത്തിൽ ഒരു സ്വകാര്യ വ്യക്തി പങ്കാളിയാകുന്നത് അസാധാരണമാണ്.
“പ്രസിഡന്റ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള ഫോൺ കോളിൽ ഇലോൺ മസ്ക് പങ്ക് ചേർന്നു. യുദ്ധകാല പ്രതിസന്ധിക്കിടെ രണ്ട് രാഷ്ട്രത്തലവന്മാർ തമ്മിലുള്ള കോളിൽ ഒരു സ്വകാര്യ പൗരൻ പങ്കെടുത്തത് അസാധാരണമാണെന്ന്,” പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മസ്ക് എന്തിനാണ് കോളിൽ പങ്കെടുത്തതെന്നോ എന്താണ് സംസാരിച്ചതെന്നോ വ്യക്തമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
മോഡിയും ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ശതകോടീശ്വരനായ ഇലോൺ മസ്ക് പങ്കുചേർന്നു. യുദ്ധകാല പ്രതിസന്ധിക്കിടെ രണ്ട് രാഷ്ട്രത്തലവന്മാർ തമ്മിലുള്ള കോളിൽ ഒരു സ്വകാര്യ പൗരൻ പങ്കെടുത്തത് അസാധാരണമാണെന്ന് യുഎസ് അധികൃതർ പറയുന്നു.
Billionaire Elon Musk made a surprise appearance in a high-level phone call between PM Modi and Donald Trump to discuss the Iran war and global security. Discover the details of this unusual diplomatic move
