സിനിമയിൽ പ്രതിഫലം നിശ്ചയിക്കുന്നത് തിയേറ്ററുകളിൽ ആളുകളെ എത്തിക്കാനുള്ള താരത്തിന്റെ കഴിവിനെ അടിസ്ഥാനമാക്കിയാണെന്നും അവിടെ ലിംഗഭേദത്തിന് സ്ഥാനമില്ലെന്നുമുള്ള അമീർ ഖാൻ മുൻപ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്നതാണ് നിലവിലെ തെന്നിന്ത്യൻ നായികമാരുടെ വളർച്ചയും പ്രതിഫലവും. സിയാസത്, സീ ന്യൂസ് റിപ്പോർട്ടുകൾ പ്രകാരം 2026 മാർച്ചിലെ കണക്കനുസരിച്ച് 200 കോടിയിലധികം രൂപയുടെ ആസ്തിയുമായി നയൻതാരയാണ് പട്ടികയിൽ ഒന്നാമതുള്ളത്.

ഒരു സിനിമയ്ക്ക് 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന താരം സ്വന്തമായി പ്രൊഡക്ഷൻ ഹൗസും 50 കോടി വിലമതിക്കുന്ന പ്രൈവറ്റ് ജെറ്റുമെല്ലാമായി ആഡംബര ജീവിതമാണ് നയിക്കുന്നത്. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ആഡംബര വസതികളുള്ള താരത്തിന് ഭർത്താവ് വിഘ്നേഷ് ശിവൻ ജന്മദിനത്തിന് 10 കോടി രൂപയുടെ റോൾസ് റോയ്സ് സമ്മാനിച്ചതും വലിയ ശ്രദ്ധ നേടിയിരുന്നു.

അനുഷ്ക ഷെട്ടിയാണ് ആസ്തിയിൽ മുന്നിലുള്ള മറ്റൊരു നായിക. 135 കോടി രൂപയുടെ ആസ്തിയാണ് താരത്തിനുള്ളത്. ജയസൂര്യ നായകനാകുന്ന ‘കത്തനാറിലൂടെ’ മലയാളത്തിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം. സാമന്ത റൂത്ത് പ്രഭു, തമന്ന ഭാട്ടിയ എന്നിവർ 110-120 കോടി രൂപയുടെ ആസ്തിയുമായി തൊട്ടുപിന്നിലുണ്ട്. ‘മാ ഇന്റി ബംഗാരം’, ‘രക്ത ബ്രഹ്മാണ്ഡം’ എന്നിവയാണ് സാമന്തയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ. തമന്നയുടെ ‘വാൻ’, ‘ഓഡേല 2’ തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നു. ‘വിശ്വംഭര’യുടെ തിരക്കിലുള്ള തൃഷ കൃഷ്ണൻ 85-100 കോടി രൂപയുടെ ആസ്തിയുമായി പട്ടികയിലുണ്ട്. കമൽ ഹാസന്റെ ‘തഗ് ലൈഫ്’ ആണ് തൃഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Explore the net worth of South Indian superstars in 2026. From Nayanthara’s ₹200 Cr fortune and private jet to Anushka Shetty and Samantha’s growing empires, see who tops the list of wealthiest actresses

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version