പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (GRSE) 2026 സാമ്പത്തിക വർഷത്തിൽ 6,400 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവ് സ്വന്തമാക്കി. മുൻ വർഷത്തെ 5,076 കോടി രൂപയിൽ നിന്നാണ് ഈ വലിയ കുതിച്ചുചാട്ടം. ഈ നേട്ടത്തിന് പിന്നാലെ 129 ശതമാനം ഇടക്കാല ലാഭവിഹിതവും (Interim Dividend) കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷമിത് 89.5 ശതമാനമായിരുന്നു. ഇന്ത്യൻ നാവികസേനയ്ക്കായി എട്ട് യുദ്ധക്കപ്പലുകൾ നിർമ്മിച്ച് നൽകിയതാണ് ഈ സാമ്പത്തിക വർഷത്തെ പ്രധാന നേട്ടം.

ഒറ്റദിവസം തന്നെ മൂന്ന് യുദ്ധക്കപ്പലുകൾ (ദുനാഗിരി, സംശോധക്, അഗ്രയ്) നാവികസേനയ്ക്ക് കൈമാറി ജിആർഎസ്ഇ ചരിത്രം കുറിച്ചിരുന്നു. നിലവിൽ അഞ്ച് നെക്സ്റ്റ് ജനറേഷൻ കോർവെറ്റുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. യുദ്ധക്കപ്പലുകൾക്ക് പുറമെ ജർമ്മനിക്കായുള്ള 12 കയറ്റുമതി കപ്പലുകളുടെയും അത്യാധുനിക സ്റ്റീൽ പാലങ്ങളുടെയും നിർമ്മാണവും കമ്പനി നടത്തുന്നുണ്ട്. സാങ്കേതിക വിദ്യയിൽ കൂടുതൽ കരുത്താർജ്ജിക്കുന്നതിനായി നെക്സ്റ്റ് ജനറേഷൻ വിർച്വൽ റിയാലിറ്റി ലാബ് സ്ഥാപിച്ചതും പ്രമുഖ കമ്പനികളുമായി ധാരണാപത്രങ്ങളിൽ ഒപ്പിട്ടതും കമ്പനിയുടെ ഭാവി വളർച്ചയ്ക്ക് കരുത്തേകും.

Defence PSU Garden Reach Shipbuilders & Engineers (GRSE) achieves a historic ₹6,400 crore turnover for FY 2025–26, marking a 26% growth. Highlights include the delivery of 8 warships and a high 129% interim dividend for shareholders

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version