ഒല ഇലക്ട്രിക് തങ്ങളുടെ മുൻനിര ഇലക്ട്രിക് മോട്ടോർസൈക്കിളായ ‘റോഡ്‌സ്റ്റർ X+ 9.1 kWh’ മോഡലിന് 60,000 രൂപയുടെ വൻ വിലക്കുറവ് പ്രഖ്യാപിച്ചു. ഇതോടെ 1,89,999 രൂപയുണ്ടായിരുന്ന ബൈക്ക് ഇനി മുതൽ 1,29,999 രൂപയ്ക്ക് സ്വന്തമാക്കാം. കമ്പനിയുടെ ഗിഗാഫാക്ടറിയിൽ തദ്ദേശീയമായി വികസിപ്പിച്ച ‘4680 ഭാരത് സെൽ’ (4680 Bharat Cell) ഉത്പാദനം വർദ്ധിച്ചതും അതുവഴി ചെലവ് കുറഞ്ഞതുമാണ് ഈ ആനുകൂല്യം ഉപഭോക്താക്കൾക്ക് നേരിട്ട് നൽകാൻ സഹായിച്ചതെന്ന് ഒല അറിയിച്ചു. ഒറ്റത്തവണ ചാർജ് ചെയ്താൽ 500 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ ഹൈ-പെർഫോമൻസ് ബൈക്കിന് വിപണിയിൽ വലിയ ഡിമാൻഡാണുള്ളത്.

Ola Roadster X Plus price cut India

ബുക്കിംഗിന് പുതിയ രീതി
വില കുറച്ചതിനൊപ്പം തന്നെ വിൽപന രീതിയിലും ഒല മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതൽ എല്ലാ ദിവസവും ബൈക്ക് ലഭ്യമാകില്ല, പകരം നിശ്ചിത സമയക്രമത്തിലുള്ള ‘ലിമിറ്റഡ് പർച്ചേസ് വിൻഡോ’ വഴി മാത്രമേ ബുക്കിംഗ് സാധ്യമാകൂ. ഉത്പാദനത്തിനനുസരിച്ച് വിൽപന സമയങ്ങൾ പിന്നീട് അറിയിക്കും. മാർച്ചിൽ ഒലയുടെ വാഹന രജിസ്ട്രേഷനിൽ 150 ശതമാനം വളർച്ച രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിപണി പിടിക്കാനുറച്ചുള്ള ഈ പുതിയ നീക്കം.

Share.

Comments are closed.

Exit mobile version