ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാന്റെ പ്രഭാതശീലങ്ങൾ മറ്റു ടെക് ഭീമന്മാരുടേതിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. രാവിലെ 6 മണിക്ക് എഴുന്നേൽക്കുന്ന അദ്ദേഹം ആദ്യത്തെ രണ്ട് മണിക്കൂർ ഫോണോ ഇമെയിലുകളോ നോക്കാതെ മാനസികമായ വ്യക്തതയ്ക്കായി മാറ്റിവെക്കുന്നു. മെഡിറ്റേഷൻ, ലഘുവായ വ്യായാമം എന്നിവയ്ക്ക് ശേഷം 8 മണിക്ക് ശേഷമാണ് അദ്ദേഹം ആദ്യമായി ഇമെയിലുകൾ പരിശോധിക്കുന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കി 15 മണിക്കൂർ ഫാസ്റ്റിംഗ് പിന്തുടരുന്ന ശീലവും അദ്ദേഹത്തിനുണ്ട്.

രാവിലെ 8 മുതൽ 9 വരെയുള്ള സമയം ഏറ്റവും പ്രധാനപ്പെട്ട ജോലികൾക്കായി അദ്ദേഹം മാറ്റിവെക്കുന്നു. പ്രഭാതഭക്ഷണത്തിന് പകരം ഏകാഗ്രത നിലനിർത്താൻ ഒരു എസ്പ്രെസ്സോ ആണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത്. ഏറ്റവും പ്രയാസമേറിയ ജോലികൾ ആദ്യം ചെയ്തുതീർക്കുക എന്ന ‘ഈറ്റ് ദ ഫ്രോഗ്’ രീതിയാണ് ആൾട്ട്മാൻ പിന്തുടരുന്നത്. രാത്രി 10 മണിയോടെ ജോലികളിൽ നിന്ന് പൂർണ്ണമായും വിട്ടുമാറി വിശ്രമത്തിലേക്ക് കടക്കുന്നതാണ് അദ്ദേഹത്തിന്റെ ദിനചര്യ.
Discover the morning habits of OpenAI CEO Sam Altman. From skipping breakfast and 15-hour fasting to avoiding emails for mental clarity, learn how he stays focused at the forefront of the AI world
