പട്നയിൽ 250 രൂപ ശമ്പളത്തിൽ മാധ്യമപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച രവീന്ദ്ര കിഷോർ സിൻഹ (ആർ.കെ. സിൻഹ), ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സുരക്ഷാ സേവന കമ്പനിയായ ‘സിസിഎൻ’ (SIS – Security and Intelligence Services) എന്ന ആഗോള സ്ഥാപനത്തിന്റെ അമരക്കാരനായത് കഠിനാധ്വാനം കൊണ്ടാണ്. 1974-ൽ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ നിർദ്ദേശപ്രകാരമാണ് വിരമിച്ച സൈനികർക്ക് സുരക്ഷാ ജീവനക്കാരായി ജോലി കണ്ടെത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ഈ സംരംഭത്തിന് തുടക്കമിട്ടത്. തുടക്കത്തിൽ ഇതൊരു സാമൂഹിക സേവനമായിട്ടാണ് അദ്ദേഹം കണ്ടിരുന്നതെങ്കിലും, പിന്നീട് പരിശീലനത്തിനും ആധുനിക സാങ്കേതികവിദ്യയ്ക്കും കൃത്യമായ പ്രവർത്തന രീതികൾക്കും പ്രാധാന്യം നൽകിക്കൊണ്ട് കമ്പനിയെ അദ്ദേഹം വലിയ വളർച്ചയിലേക്ക് നയിക്ച്ചു.

1980-കളിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുകയും 1989-ഓടെ പ്രവർത്തനങ്ങളിൽ കമ്പ്യൂട്ടർവൽക്കരണം നടപ്പിലാക്കുകയും ചെയ്ത എസ്.ഐ.എസ്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും പിന്നീട് ആഗോള തലത്തിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. 2008-ൽ ഓസ്ട്രേലിയയിലെ കമ്പനികൾ ഏറ്റെടുത്തുകൊണ്ട് അന്താരാഷ്ട്ര തലത്തിലേക്ക് വളർന്ന ഈ സംരംഭം, ഇന്ന് സിംഗപ്പൂർ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മകൻ റിതുരാജ് കിഷോർ സിൻഹയുടെ നേതൃത്വവും 2017-ലെ ഓഹരി വിപണി പ്രവേശനവും കമ്പനിയുടെ വളർച്ചയിൽ നിർണായകമായി. നിലവിൽ 3.5 ലക്ഷത്തിലധികം ജീവനക്കാരും ഏകദേശം 16,000 കോടി രൂപയുടെ വരുമാനവുമുള്ള വൻകിട ആഗോള ബിസിനസ്സ് സാമ്രാജ്യമായി എസ്.ഐ.എസ് വളർന്നുകഴിഞ്ഞു.
Discover the inspirational story of RK Sinha, who transformed a ₹250 journalist job into SIS Security, a global ₹16,000 crore empire employing over 3.5 lakh people.
