ഇന്ത്യൻ സേനയുടെ രഹസ്യനീക്കങ്ങൾക്കും നിരീക്ഷണങ്ങൾക്കുമായി അതിവേഗവും നിശബ്ദവുമായ ‘സൈലന്റ് സ്കൗട്ട്’ ഇലക്ട്രിക് ബൈക്കുകൾ വരുന്നു. അതിർത്തി മേഖലകളിൽ നിലവിലുള്ള പെട്രോൾ ബൈക്കുകൾക്ക് പകരമായി ഇത്തരം ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുന്നതിനുള്ള ടെൻഡർ നടപടികൾ 2026 മാർച്ചോടെ പൂർത്തിയായി.

എൻജിൻ ശബ്ദമില്ലാത്തതിനാൽ പത്ത് മീറ്റർ അകലെ നിന്നുപോലും ഈ ബൈക്കുകളുടെ സാന്നിധ്യം തിരിച്ചറിയാൻ ശത്രുക്കൾക്ക് കഴിയില്ലെന്നതാണ് ഇതിന്റെ പ്രധാന ഗുണം. രാജസ്ഥാനിലെ മരുഭൂമികളിലും അസമിലെ മലനിരകളിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ വാഹനങ്ങൾ റേഡിയോ സൈലൻസ് ആവശ്യമുള്ള ഘട്ടങ്ങളിൽ സന്ദേശങ്ങൾ കൈമാറാനും സഹായിക്കും. ആധുനിക തെർമൽ ഇമേജിംഗ് സംവിധാനങ്ങൾക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത രീതിയിലുള്ള കുറഞ്ഞ തെർമൽ സിഗ്ലേച്ചർ ആണ് ഈ ബൈക്കുകളുടെ മറ്റൊരു സവിശേഷത.
റോയൽ എൻഫീൽഡിന്റെ ‘ഫ്ലയിംഗ് ഫ്ലീ’, ടിവിഎസ്, ഹീറോ മോട്ടോ എന്നീ പ്രമുഖ ഇന്ത്യൻ കമ്പനികൾ സൈനിക ആവശ്യങ്ങൾക്കായി തങ്ങളുടെ ഇലക്ട്രിക് പ്ലാറ്റ്ഫോമുകളെ പരിഷ്കരിച്ച് ഈ മത്സരരംഗത്തുണ്ട്. രാത്രികാല നിരീക്ഷണ ഉപകരണങ്ങളും ആശയവിനിമയ സംവിധാനങ്ങളും ചാർജ് ചെയ്യാൻ കഴിയുന്ന മൊബൈൽ പവർ സ്രോതസ്സുകളായും ഈ ബൈക്കുകളെ യുദ്ധഭൂമിയിൽ ഉപയോഗിക്കാം.
The Indian Army is replacing petrol bikes with ‘Silent Scout’ electric motorcycles. These high-speed, noise-free EVs are designed for stealth border surveillance and covert missions.
