പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫ് മേഖലയിലേക്കുള്ള കയറ്റുമതി നിന്നതോടെ കേരളത്തിലെ പൈനാപ്പിൾ വിപണി കടുത്ത പ്രതിസന്ധിയിലായി. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും വില്ലനായതോടെ പ്രീമിയം കൈതച്ചക്കയുടെ വില ഇത്തവണ നേർ പകുതിയിലേക്കിടിഞ്ഞു കിലോയ്ക്ക് വെറും 26 രൂപയിലേക്ക് കൂപ്പുകുത്തി. ഇതോടെ കൈതച്ചക്ക കര്‍ഷകര്‍ വന്‍ നഷ്ടത്തിലും പ്രതിസന്ധിയിലുമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം പ്രീമിയം കൈതച്ചക്കയുടെ വില 50 രൂപയും 2024ല്‍ 49 രൂപയുമായിരുന്ന ഇടതു നിന്നാണീ തകർച്ച.

പൈനാപ്പിള്‍ വിപണിയില്‍ നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് വിലയിടിഞ്ഞത്. സ്പെഷല്‍ ഗ്രേഡ് പൈനാപ്പിളിനു കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 52 രൂപയുണ്ടായിരുന്നതു നിലവില്‍ 34 രൂപ മാത്രമാണ്. സെലക്ഷന് കഴിഞ്ഞുള്ള ചെറു പൈനാപ്പിളുകള്‍ക്ക് കിലോ 15 രൂപയിലേക്ക് വില താഴ്ന്നു.
ഇന്ധനക്ഷാമത്തെത്തുടര്‍ന്ന് പൈനാപ്പിൾ ശേഖരിക്കാൻ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ട്രക്കുകളുടെ വരവ് കുറഞ്ഞതും ഈ സീസണിൽ രാജ്യത്തിനുള്ളിലെ വിപണിയിൽ കർഷകർക്ക് കനത്ത അടിയായി. റംസാനും ഹോളിയും ഒരേസമയം വന്നതും ഉത്തരേന്ത്യയിലേക്കുള്ള പൈനാപ്പിൾ ചരക്ക് സര്‍വീസുകളെ ബാധിച്ചു.
വിമാന സര്‍വീസുകള്‍ ദിവസേന റദ്ദാക്കുന്നതിനാല്‍ ഗള്‍ഫിലേക്കും പൈനാപ്പിള്‍ കയറ്റുമതി നടക്കുന്നില്ല. റംസാന്, ഹോളി വേളയില്‍ കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് പൈനാപ്പിള്‍ ഇരുപതു ദിവസം വൈകിയാണ് പാകമായത്. ഇതോടെ കൈതച്ചക്കയ്ക്ക് വിപണി നഷ്ടപെടുന്ന അവസ്ഥയായി.
റബര്‍ ഇടവിളയായും തനിച്ചും കേരളത്തില്‍ ഏകദേശം 60,000 ഏക്കര്‍ പൈനാപ്പിള്‍ കൃഷി നടക്കുന്നുണ്ട് എന്നാണ് കണക്കുകൾ. 120 ദിവസമാണ് ശരാശരി വിളവുകാലം.
കേരളത്തിൽ പ്രതിവർഷം ഏകദേശം ആറു ലക്ഷം ടണ്‍ പൈനാപ്പിള്‍ വിളയിക്കുന്നതിലൂടെ 2000 കോടിയുടെ വരുമാനമുണ്ടാകുന്നു എന്നാണ് കണക്ക് . തോട്ടം പാട്ടത്തിനെടുത്ത് ലോണെടുത്തും കടംവാങ്ങിയും വലിയ അളവില്‍ കൃഷിയിറക്കുന്ന
പാട്ടകര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണ് ഈ സീസണിലുണ്ടാവുക. കൂലിച്ചെലവ്, വെള്ളം, വളം, കന്നാര തൈ എന്നിവയുടെ ചെലവ് ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്.
കഴിഞ്ഞ അഞ്ചു വർഷമായി കൃഷി ചെലവില്‍ 50 ശതമാനത്തോളം വര്‍ധനവുണ്ട്. ഇതിനൊപ്പം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും, വാർഷിക അവധിയും കാരണം കൈതകൃഷിയിലെ പതിവു ജോലിക്കാരായ ബംഗാളികള്‍ ഒന്നടങ്കം നാട്ടിലേക്കു മടങ്ങിയതും വിളവെടുപ്പ് പ്രതസന്ധിയിലാക്കി.
Kerala’s pineapple industry faces a severe crisis as prices drop to ₹26/kg. Discover how the Middle East conflict, flight cancellations, and erratic weather have hit exports and local demand, leaving farmers in deep financial distress
