പിരിച്ചുവിടൽ നടപടികൾ പൂർത്തിയാക്കി പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS). കമ്പനി പുനസംഘടനയുടെ ഭാഗമായി ഏകദേശം 8,000 ജീവനക്കാരെയാണ് ഒഴിവാക്കിയിരിക്കുന്നത്. തുടക്കത്തിൽ 12,000 പേരെ പിരിച്ചുവിടുമെന്ന് കരുതിയിരുന്നെങ്കിലും, കൃത്യമായ ആസൂത്രണത്തിലൂടെ അത് 25 ശതമാനം കുറയ്ക്കാൻ കമ്പനിക്ക് സാധിച്ചു. ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത രീതികളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ അഴിച്ചുപണി.

പുതിയ സാങ്കേതികവിദ്യകളിലേക്ക് മാറാൻ കഴിയാത്ത ഇടത്തരം, സീനിയർ തലത്തിലുള്ള ജീവനക്കാരെയാണ് പ്രധാനമായും പിരിച്ചുവിടൽ ബാധിച്ചതെന്ന് ടിസിഎസ്സുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പരമ്പരാഗത ‘ബെഞ്ച്’ സംവിധാനം ഒഴിവാക്കി ഉൽപ്പാദനക്ഷമതയ്ക്കും ഫലത്തിനും മുൻഗണന നൽകുന്ന രീതിയിലേക്ക് ടിസിഎസ് മാറുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 44,000 ഫ്രഷേർസിനെ നിയമിച്ച കമ്പനി, വരും വർഷങ്ങളിൽ എഐ, ഡാറ്റ, ക്ലൗഡ് തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
India’s IT giant TCS concludes its year-long restructuring with 8,000 redundancies, significantly lower than the 12,000 initially estimated. The move highlights a strategic shift toward AI and a lean, output-driven workforce model
