യാത്രാ സേവന രംഗത്തെ പ്രമുഖരായ റാപ്പിഡോ (Rapido), ‘ഓൺലി’ (Ownly) എന്ന പുതിയ ആപ്പിലൂടെ ഭക്ഷണ വിതരണ മേഖലയിലേക്ക് ചുവടുവെക്കുന്നു. സൊമാറ്റോയോടും സ്വിഗ്ഗിയോടും മത്സരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പ്ലാറ്റ്‌ഫോം റെസ്റ്റോറന്റുകളിൽ നിന്ന് കമ്മീഷൻ ഈടാക്കില്ല എന്നതാണ് പ്രധാന സവിശേഷത. സീറോ കമ്മീഷൻ മാതൃക വഴി ഭക്ഷണത്തിന്റെ യഥാർത്ഥ വിലയും ഡെലിവറി ചാർജും മാത്രം നൽകി ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാം.

Rapido Ownly Food Delivery

കമ്മീഷൻ ഭാരമില്ലാത്തതിനാൽ റെസ്റ്റോറന്റുകൾക്ക് ഭക്ഷണത്തിന് മികച്ച വിലക്കുറവ് നൽകാൻ സാധിക്കുമെന്ന് റാപ്പിഡോ സ്ഥാപകൻ അരവിന്ദ് സങ്ക പറഞ്ഞു. നിലവിൽ ബെംഗളൂരുവിൽ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ച ആപ്പിൽ പ്രമുഖ ഹോട്ടലുകളെല്ലാം ലഭ്യമാണ്. ബെംഗളൂരുവിലെ മികച്ച പ്രതികരണത്തിന് ശേഷം ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം

Rapido enters the food delivery market with ‘Ownly’, a revolutionary zero-commission app launched in Bengaluru. Discover how Rapido aims to lower food prices by eliminating restaurant commissions

Share.

Comments are closed.

Exit mobile version