ആഗോള സാങ്കേതിക മേഖലയിൽ 2026ന്റെ തുടക്കത്തിൽ തന്നെ പിരിച്ചുവിടലുകൾ അതിവേഗം വർദ്ധിക്കുന്നതായും ആദ്യ മൂന്ന് മാസത്തിനുള്ളിൽ 73,200ലധികം തൊഴിലുകൾ നഷ്ടപ്പെട്ടതായും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. പ്രമുഖ ട്രാക്കിംഗ് സൈറ്റായ ‘Layoffs.fyi’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 95 ഓളം കമ്പനികളാണ് ഈ വർഷം ഇതിനോടകം വലിയ രീതിയിലുള്ള ജീവനക്കാരുടെ വെട്ടിക്കുറയ്ക്കൽ നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലുണ്ടാകുന്ന വൻ കുതിച്ചുചാട്ടവും ഇതിന്റെ ഭാഗമായി കമ്പനികൾ നടത്തുന്ന പുനഃക്രമീകരണവുമാണ് ഈ തൊഴിൽ നഷ്ടത്തിന് പിന്നിലെ പ്രധാന കാരണം.

global tech layoffs first quarter

പരമ്പരാഗത ബിസിനസ് വിഭാഗങ്ങളിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കി ഓട്ടോമേഷനിലും എഐ അടിസ്ഥാന സൗകര്യങ്ങളിലും കൂടുതൽ നിക്ഷേപം നടത്താനാണ് വൻകിട ടെക് കമ്പനികൾ ഇപ്പോൾ ശ്രമിക്കുന്നത്. നിലവിൽ അമേരിക്കയിലെ ടെക് മേഖലയെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെങ്കിലും യൂറോപ്പിലും ഏഷ്യയിലുമുള്ള ഐടി, ടെലികോം സേവനങ്ങളെയും ഈ പ്രതിസന്ധി മെല്ലെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

Global tech layoffs accelerate in 2026 with over 80,000 job cuts in Q1. Discover how AI and automation are driving major companies like Oracle and Amazon to restructure their workforces

Share.

Comments are closed.

Exit mobile version