കെടിഎക്സ് ഗ്ലോബലുമായി സഹകരിച്ച് കേരള  സ്റ്റാർട്ടപ്പ് മിഷൻ്റെ പിന്തുണയോടെ ടൈ കേരള, “ദി 3 ട്രില്യൺ ഡോളർ ‘അൺസെക്സി ഓപ്പർച്യുണിറ്റി: സ്കെയിലിംഗ് ഡീപ് ടെക് ഫ്രം കേരള ടു ദി ഗ്ലോബൽ സ്റ്റേജ്’ എന്ന ഹൈ-ഇംപാക്റ്റ് സെഷൻ 2026 ഏപ്രിൽ 24ന് വൈകുന്നേരം 4:00 മണിക്ക് കളമശ്ശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ കാമ്പസിൽ സംഘടിപ്പിക്കും.

Scaling Deep-Tech Startups from Kerala

ആഗോള അവസരങ്ങൾ, അതിർത്തി കടന്നുള്ള പങ്കാളിത്തങ്ങൾ, ഡീപ്-ടെക് സംരംഭങ്ങൾക്കായുള്ള ഇക്കോസിസ്റ്റം ലിങ്കേജുകൾ എന്നിവ പ്രദർശിപ്പിക്കുന്ന കെടിഎക്സ് ഗ്ലോബൽ 2026 ൻ്റെ  പ്രത്യേക റോഡ്‌ഷോ ആയിരിക്കും പരിപാടിയുടെ പ്രധാന ആകർഷണം. സ്ഥാപകർ, സംരംഭകർ, നിക്ഷേപകർ മറ്റ് ഇക്കോസിസ്റ്റം പങ്കാളികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ സെഷൻ, ഡീപ്- ടെക് മേഖലകളിലെ സാധ്യതകളെ ഉയർത്തിക്കാട്ടാനും ശക്തിപ്പെടുത്താനും സാധിക്കുമെന്നും സംഘാടകർ അറിയിച്ചു.

സ്‌കിൽവെറി സ്ഥാപകനും സിഇഒയുമായ ശബരീനാഥ്. സി. നായർ മുഖ്യ പ്രഭാഷകനായി പങ്കെടുക്കുന്ന സെഷൻ, ഡീപ്-ടെക്കിലെ അവസരങ്ങൾ സാങ്കേതിക, വിപണി വെല്ലുവിളികൾ, കേരളത്തിൽ നിന്ന് സ്റ്റാർട്ടപ്പുകൾ കെട്ടിപ്പടുക്കൽ എന്നിവയെക്കുറിച്ചുള്ള തൻ്റെ  അനുഭവങ്ങൾ പങ്കുവെക്കും. വിസ്ർ എഐ സഹസ്ഥാപകനും സിഒഒയുമായ രാജേഷ് പടിഞ്ഞാറേമടം ചർച്ച മോഡറേറ്ററാകും. ഉൽപ്പന്ന-വിപണി,മൂലധന ലഭ്യത,അന്താരാഷ്ട്ര വിപണികളിൽ പ്രവേശിക്കുന്നതിനുള്ള തന്ത്രങ്ങൾ എന്നിവയിൽ ചർച്ച ഊന്നൽ നൽകും.

കളമശ്ശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ കേന്ദ്രത്തിൽ നടക്കുന്ന പരിപാടിയിൽ സംരംഭകർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, നിക്ഷേപകർ  വിദ്യാർഥികൾ എന്നിവർക്ക് സൗജന്യമായി രജിസ്റ്റർ ചെയ്തത് പങ്കെടുക്കാം. താൽപ്പര്യമുള്ള വ്യക്തികൾക്ക് ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. https://events.tie.org/TiEKerala-KTXGlobal2026. കൂടുതൽ വിവരങ്ങൾക്ക് : 7025888872

Join TiE Kerala and KSUM on April 24, 2026, for a high-impact session on Deep-Tech opportunities. Learn strategies for global scaling, capital access, and product-market fit from industry experts. Register now!

Share.

Comments are closed.

Exit mobile version