2026 സാമ്പത്തിക വർഷത്തിൽ ഏകദേശം 20,000 കോടി രൂപയുടെ ഭീമമായ നഷ്ടം രേഖപ്പെടുത്തിയതിനെത്തുടർന്ന് വിമാന സർവീസുകളിൽ 15 മുതൽ 20 ശതമാനം വരെ കുറവു വരുത്താൻ എയർ ഇന്ത്യ പദ്ധതിയിടുന്നു. പ്രവർത്തനച്ചെലവ് വർദ്ധിച്ച പശ്ചാത്തലത്തിൽ പ്രതിദിനം നടത്തുന്ന 1,100 ഓളം സർവീസുകളിൽ നൂറിലധികം വിമാനങ്ങളെ ഈ തീരുമാനം ബാധിച്ചേക്കും.

യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ അന്താരാഷ്ട്ര ദീർഘദൂര റൂട്ടുകളിലായിരിക്കും പ്രധാനമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ധനവില വർദ്ധന, ആകാശപാതകളിലെ വഴിതിരിച്ചുവിടൽ കാരണമുണ്ടാകുന്ന യാത്രാ ദൈർഘ്യം, ഉയർന്ന പ്രവർത്തനച്ചെലവ് എന്നിവയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ടാറ്റ ഗ്രൂപ്പിനെ പ്രേരിപ്പിക്കുന്നത്. മെയ് ആദ്യം ചേരുന്ന ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നും, ഇത് യാത്രാ നിരക്കുകൾ ഉയരാൻ കാരണമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
Facing a ₹20,000 Cr loss, Air India plans to slash its flight services by 20%. International routes to Europe and North America are expected to face the most impact.
