വന്ദേ ഭാരത് ട്രെയിനുകൾക്ക് ലഭിക്കുന്ന അതേ പ്രാധാന്യത്തോടെ ശതാബ്ദി, ജൻ ശതാബ്ദി ട്രെയിനുകളുടെയും മുഖച്ഛായ മാറ്റാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. യാത്രക്കാരുടെ ദീർഘകാലമായുള്ള പരാതികൾ പരിഹരിച്ചുകൊണ്ട് സീറ്റുകൾ, ശുചിമുറികൾ, മറ്റ് ആധുനിക സൗകര്യങ്ങൾ എന്നിവയിൽ വലിയ തോതിലുള്ള പരിഷ്കാരങ്ങളാണ് റെയിൽവേ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

Shatabdi and Jan Shatabdi Train Upgrades

ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ‌ശതാബ്ദി എക്സ്പ്രസ്സുകളിലും ജൻ ശതാബ്ദി ട്രെയിനുകളിലും സമഗ്രമായ പരിശോധനകൾ നടത്താൻ സോണൽ റെയിൽവേകൾക്ക് നിർദ്ദേശം നൽകി. പുതിയ അപ്‌ഹോൾസ്റ്ററിയോടു കൂടിയ സീറ്റുകൾ, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, മികച്ച സ്നാക് ടേബിളുകൾ എന്നിവ ഓരോ സീറ്റിലും ഉറപ്പാക്കും.

കൂടാതെ, ശുചിമുറികളുടെ ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തുന്നതിനൊപ്പം ആധുനിക ഫിറ്റിംഗുകളും സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തി വൃത്തിയും സുരക്ഷയും വർദ്ധിപ്പിക്കും. യാത്രയിലെ കുലുക്കം കുറയ്ക്കാനുള്ള സാങ്കേതിക മാറ്റങ്ങളും പുതിയ എൽഇഡി ലൈറ്റിംഗും ഈ നവീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കും.  

Indian Railways announces a massive makeover for Shatabdi and Jan Shatabdi trains. Experience Vande Bharat-level comfort with new seats, USB ports, improved toilets, and CCTV. Read more about the modernization plan

Share.

Comments are closed.

Exit mobile version