ലക്ഷദ്വീപ് സന്ദർശിക്കാനാഗ്രഹിക്കുന്ന സഞ്ചാരികൾക്കുള്ള എൻട്രി പെർമിറ്റ് നിബന്ധനകളിൽ അഡ്മിനിസ്ട്രേഷൻ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. പുതിയ ഉത്തരവ് പ്രകാരം പെർമിറ്റിനായി അപേക്ഷിക്കാൻ ഇനി മുതൽ പ്രാദേശിക സ്പോൺസറുടെ ആവശ്യമില്ലെന്നും, സ്വന്തം നാട്ടിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കിയതായും അധികൃതർ വ്യക്തമാക്കി.

പകരം അപേക്ഷ സമർപ്പിച്ച ശേഷം ലക്ഷദ്വീപ് പോലീസ് തന്നെ നേരിട്ട് സുരക്ഷാ പരിശോധനകൾ നടത്തും. സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ദ്വീപുകൾ, യാത്രാ തീയതി എന്നിവ വ്യക്തമാക്കി 14 ദിവസം മുമ്പ് തന്നെ പെർമിറ്റിനായി അപേക്ഷിക്കണം. വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻപായി എൻട്രി പെർമിറ്റ് ഉറപ്പാക്കണമെന്ന് സഞ്ചാരികൾക്ക് ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും ദ്വീപുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുമാണ് ഈ പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
Lakshadweep Administration eases entry permit rules for tourists. Local sponsors and home-town police clearance certificates are no longer mandatory. Learn more about the new rules
