ലോട്ടറി രാജാവ് എന്ന് അറിയപ്പെടുന്ന സാന്റിയാഗോ മാർട്ടിന്റെ കുടുംബത്തിന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വൻ തെരഞ്ഞടുപ്പ് വിജയം. സാന്റിയാഗോ മാർട്ടിന്റെ മൂന്ന് അടുത്ത ബന്ധുക്കളാണ് ഈ തെരഞ്ഞെടുപ്പിൽ നിയമസഭയിലെത്തിയത്. ലോട്ടറി വ്യവസായ രംഗത്തെ പ്രമുഖനായ സാന്റിയാഗോ മാർട്ടിന്റെ മകൻ, ഭാര്യ, മരുമകൻ എന്നിവരാണ്  തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൻ മുന്നേറ്റം നടത്തിയത്. മാർട്ടിന്റെ ഭാര്യ ലീമ റോസ് മാർട്ടിൻ, മകൻ ജോസ് ചാൾസ് മാർട്ടിൻ, മരുമകൻ ആദവ് അർജുന എന്നിവരാണ് വ്യത്യസ്ത പാർട്ടികളിലായി മത്സരിച്ച് വിജയിച്ചത്.

Santiago Martin Family Election Win

ആദവ് അർജുനയുടേത് മിന്നും വിജയം
നടൻ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകത്തിന്റെ (TVK) ജനറൽ സെക്രട്ടറിയും സാന്റിയാഗോ മാർട്ടിന്റെ മരുമകനുമായ ആദവ് അർജുന റെഡ്ഡി വില്ലിവാക്കം മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ടിവികെ നേരിട്ട ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ 17,302 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിൽ നിർണ്ണായക പങ്കുവഹിച്ച അർജുന, വിജയിയുടെ വിശ്വസ്തനായാണ് രാഷ്ട്രീയ വൃത്തങ്ങളിൽ അറിയപ്പെടുന്നത്. സാന്റിയാഗോ മാർട്ടിന്റെ മകൾ ഡെയ്‌സി മാർട്ടിന്റെ ഭർത്താവാണ് അദ്ദേഹം.

ലാൽഗുഡിയിൽ ലീമ റോസ് മാർട്ടിൻ
സാന്റിയാഗോ മാർട്ടിന്റെ ഭാര്യ ലീമ റോസ് അണ്ണാ ഡിഎംകെ (AIADMK) സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. തമിഴ്‌നാട്ടിലെ ലാൽഗുഡി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. ഡിഎംകെ, ടിവികെ സ്ഥാനാർത്ഥികളുമായി നടന്ന ശക്തമായ ത്രികോണ മത്സരത്തിൽ 2,500 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് ലീമ വിജയം ഉറപ്പിച്ചത്.

പുതുച്ചേരിയിൽ ജോസ് ചാൾസ് മാർട്ടിന് വിജയം
സാന്റിയാഗോ മാർട്ടിന്റെ മകനും യുവ വ്യവസായ പ്രമുഖനുമായ ജോസ് ചാൾസ് മാർട്ടിൻ പുതുച്ചേരിയിൽ നിന്നാണ് നിയമസഭയിലേക്ക് എത്തുന്നത്. അദ്ദേഹം കഴിഞ്ഞ ഡിസംബറിൽ രൂപീകരിച്ച ലക്ഷ്യ ജനനായക കക്ഷി (LJK) എൻഡിഎ സഖ്യത്തിന്റെ ഭാഗമായാണ് മത്സരിച്ചത്. കാമരാജ് നഗർ മണ്ഡലത്തിൽ നിന്ന് 10,205 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോസ് ചാൾസ് വിജയിച്ചത്. പാർട്ടി മത്സരിച്ച രണ്ട് സീറ്റുകളിൽ ഒന്നിൽ വിജയിക്കാനായത് ശ്രദ്ധേയമായ നേട്ടമായി വിലയിരുത്തപ്പെടുന്നു.

വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലായി മത്സരിച്ച്, മാർട്ടിൻ കുടുംബത്തിലെ മൂന്ന് അംഗങ്ങളും ഒരേസമയം നിയമസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്  തമിഴ്നാട്ടിലും ദേശീയ രാഷ്ട്രീയ നിരീക്ഷകർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.

Lottery King Santiago Martin’s family marks a historic political entry as his wife Leema Rose (AIADMK), son Jose Charles (LJK), and son-in-law Aadhav Arjuna (TVK) win seats in the Tamil Nadu and Puducherry assembly elections. Read more about their major electoral victory across different political fronts

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version