സംസ്ഥാനത്ത് നിരന്തരം ഉണ്ടാകുന്ന പവർകട്ട് ഭീഷണിയിൽ നിന്നും മോചനത്തിന് വഴിയൊരുങ്ങുന്നു.  225 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള നാലു പുതിയ ജലവൈദ്യുത പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ട് DPR തയാറാക്കുന്നതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ  തുടങ്ങി.  

New hydroelectric projects in Kerala to prevent power cuts

സംസ്ഥാനത്ത് 225 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള  ഇടമലയാർ വിപുലീകരണ പദ്ധതി , മുതിരപ്പുഴ പമ്പ്ഡ് സ്റ്റോറേജ് പദ്ധതി, മാങ്കുളം വിപുലീകരണ പദ്ധതി എന്നിവയുടെ  സാധ്യതക്കൊപ്പം  പള്ളിവാസൽ വിപുലീകരണ പദ്ധതി പഠനവും നടത്തും. ജിയോഫിസിക്കൽ  പഠനം നടത്താൻ കേന്ദ്ര ഖനി മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്സിന്   കരാർ നൽകിക്കഴിഞ്ഞു.  .
  ഡിപിആറിന്റെ ഭാഗമായ ഭൗമ ഭൗതിക (ജിയോഫിസിക്കൽ) പഠനം നടത്താൻ കേന്ദ്ര ഖനി മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്സിന് (എൻഐആർഎം) 66.13 ലക്ഷം രൂപയുടെ കരാർ നൽകി.

ഇടമലയാർ വിപുലീകരണ പദ്ധതി (80 മെഗാവാട്ട്), മുതിരപ്പുഴ പമ്പ്ഡ് സ്റ്റോറേജ് പദ്ധതി (100 മെഗാവാട്ട്), മാങ്കുളം വിപുലീകരണ പദ്ധതി (40 മെഗാവാട്ട്) എന്നിവയുടെ ഭൗമ ഭൗതിക പഠനം നടത്തുന്നതിനൊപ്പം പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ ഭാഗമായി 5 മെഗാവാട്ടിന്റെ ഗ്രഹാംസ് ലാൻഡ് ചെറുകിട പദ്ധതിക്കുള്ള ഡാം സൈറ്റ് കണ്ടെത്താനുള്ള പഠനവും എൻഐആർഎം നടത്തും.

വൈദ്യുതി ഉപഭോഗവും ആവശ്യകതയും വർധിക്കുന്ന രാത്രിയിൽ ഡാമിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം, കുറഞ്ഞ വിലയ്ക്കു വൈദ്യുതി ലഭിക്കുന്ന പകൽ സമയത്ത് അതേ വെള്ളം പമ്പ് ചെയ്ത് തിരികെ ഡാമിലെത്തിച്ച് വീണ്ടും വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് പമ്പ്ഡ് സ്റ്റോറേജ് പദ്ധതി. 25 മെഗാവാട്ടിനു മുകളിലുള്ള എല്ലാ ജലവൈദ്യുത, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്കും പദ്ധതി പ്രദേശത്തെ ഭൂമിക്കടിയിലെ പാറയുടെ ഉറപ്പ്, വിള്ളലുകൾ, ആഴം തുടങ്ങിയ  വിവരങ്ങൾ  നിർണായകമാണ്.

 എൻഐആർഎം നേരത്തേ ചെങ്കുളം, പള്ളിവാസൽ, പഴശ്ശി സാഗർ, ആനക്കയം തുടങ്ങിയ പദ്ധതികളിൽ കെഎസ്ഇബിയുമായി സഹകരിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനമായതിനാൽ പെനാൽറ്റി, ഗാരന്റി പോലുള്ള വ്യവസ്ഥകൾ ഒഴിവാക്കികൊണ്ടും,  കരാർ തുക പൂർണമായും മുൻകൂർ നല്കികൊണ്ടുമാണ് സർക്കാർ സ്ഥാപനമായ എൻഐആർഎംമായി  കെഎസ്ഇബി കരാറിലെത്തിയത്

Kerala initiates DPR for 4 major hydroelectric projects totaling 225 MW. Partnering with NIRM for geophysical studies, KSEB aims to stabilize the power grid and prevent future power cuts

Share.

Comments are closed.

Exit mobile version