ഇന്ത്യയും ഗ്രീസും സൈപ്രസും തമ്മിലുള്ള തന്ത്രപരമായ ബന്ധം വേഗത്തിൽ വളരുന്നതിൽ തുർക്കിയിലെ നിരീക്ഷകർ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ ഇന്ത്യ സുപ്രധാന സുരക്ഷാ സഖ്യകക്ഷിയായി മാറുന്നുവെന്നാണ് തുർക്കിയുടെ പ്രധാന ഭയം.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും അത്യാധുനിക ഡ്രോണുകളും ഈ മേഖലയിലേക്ക് എത്തുമോ എന്ന ചർച്ചകളാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ഗ്രീസോ സൈപ്രസോ ഈ ആയുധങ്ങൾ ഔദ്യോഗികമായി വാങ്ങിയിട്ടില്ലെങ്കിലും, ഇന്ത്യയുമായുള്ള വർദ്ധിച്ചുവരുന്ന പ്രതിരോധ സഹകരണം തുർക്കി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രതിരോധ കയറ്റുമതികൾ വഴി ആഗോളതലത്തിൽ സാന്നിധ്യം ശക്തമാക്കാൻ ഇന്ത്യ ശ്രമിക്കുമ്പോൾ, അത് മെഡിറ്ററേനിയൻ രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.
Growing defense cooperation between India, Greece, and Cyprus, alongside talks of potential BrahMos and drone deals, has raised sharp strategic concerns in Turkey
