പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ എൽപിജി, തന്ത്രപ്രധാന പെട്രോളിയം കരുതൽ ശേഖരം എന്നീ മേഖലകളിൽ ഇന്ത്യയും യുഎഇയും സുപ്രധാന കരാറുകളിൽ ഒപ്പിടും. യൂറോപ്യൻ സന്ദർശനത്തിനായുള്ള യാത്രയ്ക്കിടെ യുഎഇയിൽ എത്തുന്ന പ്രധാനമന്ത്രി, പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും.

India UAE energy security pacts

ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ചർച്ചകൾക്കായിരിക്കും ഈ സന്ദർശനത്തിൽ മുൻഗണന നൽകുന്നത്. ഇന്ത്യയുടെ നാലാമത്തെ വലിയ ക്രൂഡ് ഓയിൽ സ്രോതസ്സും എൽപിജി, എൽഎൻജി എന്നിവയുടെ രണ്ടാമത്തെ വലിയ വിതരണക്കാരുമാണ് യുഎഇ. നിലവിലെ ആഗോള സാഹചര്യത്തിൽ ഊർജ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

PM Narendra Modi to sign landmark agreements with UAE on LPG supply and strategic petroleum reserves. Strengthening energy security and bilateral ties with President Sheikh Mohamed

Share.

Comments are closed.

Exit mobile version