സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും സൺ ഗ്രൂപ്പ് അധ്യക്ഷൻ കലാനിധി മാരന്റെ മകൾ കാവ്യ മാരന്റെയും വിവാഹ ക്ഷണക്കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൗഡർ ബ്ലൂ, ഐവറി, സിൽവർ എന്നീ നിറങ്ങളുടെ മനോഹരമായ സംയോജനത്തിൽ വിന്റേജ് ലുക്കിലാണ് ഈ റിസപ്ഷൻ ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്.

ആഡംബരപൂർണ്ണമായ സാധാരണ വിവാഹ കാർഡുകളിൽ നിന്ന് വ്യത്യസ്തമായി, അതിഥികൾ എന്നും ഓർമ്മയായി സൂക്ഷിച്ചു വെക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരിക്കണം ഇതെന്ന് ദമ്പതികൾക്കും കുടുംബത്തിനും നിർബന്ധമുണ്ടായിരുന്നതായി ക്ഷണക്കത്ത് ഡിസൈൻ ചെയ്ത ‘പിങ്ക് വിസിൽ മാൻ’ സ്ഥാപക രഞ്ജിനി അയ്യങ്കാർ വെളിപ്പെടുത്തി. കാവ്യ മാരൻ നേരിട്ട് ഇടപെട്ടാണ് ലളിതവും എന്നാൽ എലഗന്റുമായ ഈ മാതൃക തിരഞ്ഞെടുത്തത്.

വിഐപി വിവാഹങ്ങളിൽ സാധാരണയായി കണ്ടുവരുന്ന അമിത ആഡംബരം ഒഴിവാക്കി ലാളിത്യത്തിന് മുൻഗണന നൽകിയാണ് കാർഡ് രൂപകൽപ്പന ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു. അനിരുദ്ധ്-കാവ്യ വിവാഹത്തിന് മുന്നോടിയായി ഗ്രീസിൽ വെച്ച് നവംബർ 10, 11 തീയതികളിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങുകൾ നടക്കുമെന്നാണ് വിവരങ്ങൾ.

Designer Ranjani Iyengar reveals the inspiration behind Anirudh Ravichander and Kavya Maran’s vintage-style wedding invitation ahead of their Greece ceremony.

Share.
Leave A Reply

Exit mobile version