ഇൻസ്റ്റൻ്റ് ഹോം സർവീസ് പ്ലാറ്റ്‌ഫോമായ പ്രോന്റോയുടെ (Pronto) സ്ഥാപക അഞ്ജലി സർദാന യു.എസിൽ ഫിസിക്കൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Physical AI) മേഖല ലക്ഷ്യമിട്ട് ‘പ്രൊവിഷൻ ലാബ്‌സ്’ (Provision Labs) എന്ന പുതിയ സംരംഭം ആരംഭിച്ചു. റോബോട്ടുകൾ ഉൾപ്പെടെയുള്ള ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് യഥാർത്ഥ ലോകത്ത് വിവിധ ജോലികൾ നിർവ്വഹിക്കാൻ ശേഷിയുള്ള എഐ മാതൃകകളെ ട്രെയിൻ ചെയ്യുന്നതിനും ടെസ്റ്റ് ചെയ്യുന്നതിനുമുള്ള റിയൽ-വേൾഡ് ഡാറ്റ ശേഖരിക്കുകയാണ് കമ്പനിയുടെ പ്രാഥമിക ലക്ഷ്യം.

റോബോട്ടിക്‌സ് സാങ്കേതികവിദ്യയിലും മറ്റ് റിയൽ വേൾഡ് ആപ്ലിക്കേഷനുകളിലും എഐ മോഡലുകൾ വികസിപ്പിക്കുന്ന നിർമ്മാതാക്കൾക്ക് ആവശ്യമായ ഡാറ്റ നൽകാനാണ് പ്രൊവിഷൻ ലാബ്‌സ് പ്രവർത്തിക്കുക. ലാച്ചി ഗ്രൂം (Lachy Groom), ഗ്ലേഡ് ബ്രൂക്ക്, ജനറൽ കാറ്റലിസ്റ്റ്, ബെയിൻ ക്യാപിറ്റൽ വെഞ്ചേഴ്‌സ് (BCV) തുടങ്ങിയ പ്രമുഖ ആഗോള നിക്ഷേപകരുടെ പിന്തുണ പ്രൊവിഷൻ ലാബ്‌സിനുണ്ട്. ഈ നാല് വെഞ്ചർ ക്യാപിറ്റൽ ഫണ്ടുകളും പ്രോന്റോയിലും നിക്ഷേപം നടത്തിയിട്ടുള്ളവരാണ്.

സ്വകാര്യതയും സുരക്ഷയും മുൻനിർത്തി ഉപഭോക്താക്കളുടെ സമ്മതത്തോടെ വീടുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ച് എഐ പരിശീലനത്തിന് ഉപയോഗിക്കുന്ന പ്രോന്റോയുടെ ‘പ്രോന്റോ വെരിഫൈഡ്’ പദ്ധതിക്ക് അനുബന്ധമായാണ് പ്രൊവിഷൻ ലാബ്‌സ് പ്രവർത്തിക്കുക. 2025-ൽ സർദാന സ്ഥാപിച്ച പ്രോന്റോ, ക്ലീനിംഗ്, പാചകം, വാഷിംഗ് തുടങ്ങി വിവിധ വീട്ടുജോലികൾക്കായി പരിശോധിച്ചുറപ്പിച്ച വിദഗ്ധരെ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമാണ്. 2026 മേയിൽ സീരീസ് ബി ഫണ്ടിംഗിലൂടെ 45 മില്യൺ ഡോളർ സമാഹരിച്ച കമ്പനിയുടെ നിലവിലെ മൂല്യം 200 മില്യൺ ഡോളറാണ്.

Pronto founder Anjali Sardana has launched Provision Labs in the US to collect real-world data for training and testing Physical AI models and robotics.

Share.
Leave A Reply

Exit mobile version