ചൈന-യുഎസ് ഉന്നതതല യോഗത്തിൽ ശ്രദ്ധനേടി ഇലോൺ മസ്കിന്റെ മകനും. ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിളിൽ നടന്ന നിർണ്ണായക യോഗത്തിന് മസ്കിനൊപ്പം എത്തിയ ആറു വയസ്സുകാരൻ എക്സ് ഏ എ ഇ എ-ട്വൽവ് (X Æ A-Xii) ആണ് ശ്രദ്ധ നേടിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പിതാവിനൊപ്പം എത്തിയ മകന്റെ കൈയിലുണ്ടായിരുന്ന ഡ്രാഗൺ ആകൃതിയിലുള്ള ബാഗ് അടക്കം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റി.

Elon Musk son China

ചൈനീസ് സ്റ്റൈലിലുള്ള സിൽക്ക് വെസ്റ്റ് ധരിച്ച് ഔദ്യോഗിക പ്രതിനിധികൾക്കിടയിൽ പുഞ്ചിരിച്ചു നിൽക്കുന്ന കുട്ടി എക്സിൽ നിമിഷങ്ങൾക്കകം വൈറലായി. ലോകനേതാക്കളും പ്രമുഖ വ്യവസായികളും പങ്കെടുത്ത ഗൗരവമേറിയ ചർച്ചകൾക്കിടയിലും മസ്കിന്റെ മകന്റെ നിഷ്കളങ്കമായ സാന്നിധ്യം യോഗത്തിന് കൗതുകമായി മാറി.

ചടങ്ങിലുടനീളം മസ്ക് പ്രകടിപ്പിച്ച ചില മുഖഭാവങ്ങളും അസ്വസ്ഥമായ ശരീരഭാഷയും ഇന്റർനെറ്റിൽ വലിയ തോതിൽ ട്രോളുകൾക്കും ചർച്ചകൾക്കും വഴിതെളിച്ചു. ടെസ്‌ല സിഇഒയ്ക്കൊപ്പം ടിം കുക്ക് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ഈ യോഗത്തിൽ തായ്‌വാൻ പ്രശ്നവും വ്യാപാര നികുതിയുമായിരുന്നു പ്രധാന ചർച്ചാ വിഷയങ്ങൾ. മുൻപും പ്രധാനപ്പെട്ട പല രാഷ്ട്രീയ പരിപാടികളിലും മസ്ക് മകനെ കൂടെക്കൂട്ടാറുണ്ടെങ്കിലും ചൈനയിലെ ഈ സന്ദർശനം ഇതിനോടകം തന്നെ ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്.

Elon Musk’s 6-year-old son, X Æ A-Xii, went viral at the US-China summit in Beijing with his dragon-shaped bag and traditional silk vest alongside Donald Trump’s delegation

Share.

Comments are closed.

Exit mobile version