ലോകത്തെ അതിസമ്പന്നരുടെ പ്രിയപ്പെട്ട കേന്ദ്രമായി യുഎഇ മാറുന്നതായി ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 17 ശതകോടീശ്വരന്മാരുടെ ആസ്ഥാനമായ യുഎഇയിലെ ഇവരുടെ ആകെ സമ്പത്ത് 212.6 ബില്യൺ ഡോളറിലെത്തി നിൽക്കുകയാണ്. ക്രിപ്‌റ്റോ എക്സ്ചേഞ്ച് സ്ഥാപകൻ ചാങ്‌പെങ് ഷാവോ പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യവസായികളും മുൻനിരയിൽ ഇടംപിടിച്ചു.

വിനോദ് അദാനി, രേണുക ജഗ്തിയാനി, രവി പിള്ള, സണ്ണി വർക്കി എന്നിവരാണ് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പട്ടികയിലെ മറ്റ് പ്രമുഖ ഇന്ത്യക്കാർ. നികുതി ഇളവുകൾ, മികച്ച ജീവിതസാഹചര്യങ്ങൾ, അന്താരാഷ്ട്ര കണക്റ്റിവിറ്റി എന്നിവ വഴി സിംഗപ്പൂർ, ലണ്ടൻ തുടങ്ങിയ നഗരങ്ങളോട് മത്സരിച്ചുകൊണ്ട് ആഗോള നിക്ഷേപകരെ ആകർഷിക്കുന്നതിൽ യുഎഇ വൻ വിജയമാണ് കൈവരിക്കുന്നത്.
UAE emerges as a top hub for the ultra-wealthy, hosting 17 billionaires with a combined net worth of $212.6 billion, featuring Changpeng Zhao and MA Yusuff Ali
