ഇന്ധനവില വർദ്ധനവിനെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തെ ഗിഗ് തൊഴിലാളികൾ ഡെലിവറി നിരക്കുകൾ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ന് അഞ്ച് മണിക്കൂർ സൂചനാ പണിമുടക്ക് നടത്തുന്നു. ഇന്ധനവില ലിറ്ററിന് മൂന്ന് രൂപയോളം വർദ്ധിപ്പിച്ച പശ്ചാത്തലത്തിൽ, ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 5 മണി വരെ ആപ്പ് അധിഷ്ഠിത സേവനങ്ങൾ പൂർണ്ണമായി നിർത്തിവെക്കുമെന്ന് ‘ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസ് വർക്കേഴ്‌സ് യൂണിയൻ’ (GIPSWU) അറിയിച്ചു.

Gig workers strike fuel price hike

സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ഓല, യൂബർ തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളിലെ ജീവനക്കാർ പങ്കെടുക്കുന്ന ഈ സമരം വഴി ഓൺലൈൻ ഭക്ഷണ-സാധന വിതരണ മേഖലയും യാത്രാസേവനങ്ങളും ഭാഗികമായി തടസ്സപ്പെടും. നിലവിലെ എൽപിജി പ്രതിസന്ധിയും കടുത്ത വേനൽച്ചൂടും കാരണം ഓർഡറുകൾ പകുതിയിലധികമായി കുറഞ്ഞ സാഹചര്യത്തിൽ, പ്രതികിലോമീറ്റർ മിനിമം സേവന നിരക്ക് 20 രൂപയായി ഉയർത്തണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. ഇന്ധനച്ചെലവിന് ആനുപാതികമായി വരുമാനം വർദ്ധിപ്പിച്ചില്ലെങ്കിൽ ഏകദേശം 1.2 കോടിയോളം വരുന്ന ഗിഗ് തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം പൂർണ്ണമായി പ്രതിസന്ധിയിലാകുമെന്ന് യൂണിയൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകുന്നു.

India’s gig workers go on a nationwide 5-hour token strike protesting the petrol and diesel price hike. Delivery apps like Swiggy, Zomato, Blinkit, and Zepto are affected.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version