യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ബറാക്ക ആണവനിലയത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ ഉണ്ടായ ഈ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്ന ‘അപകടകരമായ നീക്കമാണെന്ന്’ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

UAE nuclear plant attack Iran

ഇത്തരം പ്രകോപനപരമായ നടപടികൾ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ, ഇരുവിഭാഗവും അടിയന്തിരമായി സംയംമനം പാലിക്കണമെന്നും ചർച്ചകളുടെ പാതയിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടു. അബുദാബിയിലെ ആണവനിലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിലാണ് ഡ്രോൺ പതിച്ചതെന്നും എന്നാൽ ആളപായമോ റേഡിയോ ആക്ടീവ് ചോർച്ചയോ ഉണ്ടായിട്ടില്ലെന്നും യുഎഇ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎഇയുടെ ആകെ വൈദ്യുതി ആവശ്യത്തിന്റെ കാൽഭാഗവും ഉത്പാദിപ്പിക്കുന്ന അറബ് ലോകത്തെ ഏക ആണവനിലയമാണ് 2020 മുതൽ പ്രവർത്തനസജ്ജമായ ബറാക്ക.

India expresses deep concern over Iran’s drone attack targeting the Barakah nuclear power plant in the UAE, urging both nations to exercise immediate restraint.

Share.

Comments are closed.

Exit mobile version