കൊച്ചി വാട്ടർ മെട്രോയുടെ വൻ വിജയത്തിന് പിന്നാലെ, രാജ്യത്തെ 18 നഗരങ്ങളിലേക്ക് കൂടി വാട്ടർ മെട്രോ ഗതാഗത സംവിധാനം വ്യാപിപ്പിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നു. നിലവിലുള്ള ജലപാതകളെ ആധുനികവും പരിസ്ഥിതി സൗഹൃദവുമായ പൊതുഗതാഗത കോറിഡോറുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയമാണ് പദ്ധതി തയ്യാറാക്കുന്നത്.

Water Metro in Indian cities

ഇതിന്റെ ആദ്യ ഘട്ടത്തിൽ ശ്രീനഗർ, പട്ന, വാരണാസി, അയോധ്യ, പ്രയാഗ്‌രാജ് എന്നീ നഗരങ്ങളിലും രണ്ടാം ഘട്ടത്തിൽ അസമിലെ തേജ്പൂർ, ദിബ്രുഗഡ് എന്നിവിടങ്ങളിലും സർവീസ് ആരംഭിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. റോഡ് വികസനവുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചിലവും കുറഞ്ഞ സ്ഥലസൗകര്യവും മാത്രം മതിയെന്നതിനാൽ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ വാട്ടർ മെട്രോയ്ക്ക് സാധിക്കുമെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. ഇൻലാൻഡ് വാട്ടർവെയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (IWAI) വേണ്ടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ആണ് ഈ 18 നഗരങ്ങളിലെയും വാട്ടർ മെട്രോയുടെ പ്രായോഗികതാ പഠനം പൂർത്തിയാക്കിയത്.

Following the massive success of the Kochi Water Metro, the Central Government plans to replicate this eco-friendly transit model across 18 major Indian cities.

Share.

Comments are closed.

Exit mobile version