ഈ വർഷാവസാനത്തോടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒപ്പുവെക്കാൻ ഇന്ത്യയുടെ കാനഡയും ധാരണയാകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കാനഡയിലെത്തിയ അദ്ദേഹം, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, അന്താരാഷ്ട്ര വ്യാപാര മന്ത്രി മനീന്ദർ സിദ്ധു എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 50 ബില്യൺ ഡോളറായി ഉയർത്തുകയാണ് പ്രധാന ലക്ഷ്യം.  

India Canada Comprehensive Economic Partnership Agreement

കഴിഞ്ഞ കുറച്ചുകാലമായി ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന നയതന്ത്ര അസ്വാരസ്യങ്ങൾക്ക് ശേഷം ബന്ധം അതിവേഗം മെച്ചപ്പെടുന്നതിന്റെ സൂചനയാണ് പുതിയ ചർച്ചകൾ നൽകുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യ സന്ദർശിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് പുതിയ ജീവൻ വെച്ചത്. ഈ വർഷം അവസാനത്തോടെയോ അതിന് മുമ്പോ തന്നെ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാക്കാൻ ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പീയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.

 ഊർജ്ജം, കൃഷി, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ക്ലീൻ എനർജി എന്നീ മേഖലകളിലെ സഹകരണമാണ് പ്രധാനമായും ഈ ചർച്ചകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾക്ക് കാനഡ ഒരു വിശ്വസ്ത പങ്കാളിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചർച്ചകളുടെ ഭാഗമായി 110-ലധികം കമ്പനികളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് പ്രതിനിധിസംഘവും മന്ത്രിയോടൊപ്പം കാനഡ സന്ദർശിക്കുന്നുണ്ട്. ഇതിന് പിന്നാലെ ഈ വർഷം തന്നെ കാനഡയിൽ നിന്നുള്ള ഒരു വലിയ ബിസിനസ്സ് സംഘം ഇന്ത്യ സന്ദർശിക്കുമെന്നും കനേഡിയൻ മന്ത്രി മനീന്ദർ സിദ്ധു വ്യക്തമാക്കി.

India and Canada resume talks to ink the Comprehensive Economic Partnership Agreement (CEPA) by the end of this year, targeting a $50 billion trade deal.

Share.

Comments are closed.

Exit mobile version