ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് (Blinkit) ആപ്പ് വഴി ഓർഡർ ചെയ്ത തൈര് കഴിച്ച് ഉപഭോക്താവിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായ സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ അതോറിറ്റി (FSSAI) കമ്പനിയോട് വിശദീകരണം തേടി. തൈര് കഴിച്ചതിന് പിന്നാലെ കഠിനമായ വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടേണ്ടി വന്ന ഉപഭോക്താവ് മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതമാണ് എഫ്.എസ്.എസ്.എ.ഐ-ക്ക് പരാതി നൽകിയത്.

ബ്ലിങ്കിറ്റ് പ്ലാറ്റ്‌ഫോമിലെ വിതരണക്കാർ ഗുണനിലവാരമില്ലാത്തതും കേടുവന്നതുമായ ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ അടുത്തിടെയായി നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നും, സംഭവത്തിൽ വിശദീകരണത്തോടൊപ്പം സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടും സമർപ്പിക്കാൻ ബ്ലിങ്കിറ്റിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Food safety regulator FSSAI seeks an action taken report from quick-commerce platform Blinkit following continuous complaints over substandard food delivery.