റഷ്യൻ എസ്-400 (S-400) വ്യോമപ്രതിരോധ സംവിധാനത്തിലെ ‘ഗ്രേവ് സ്റ്റോൺ’ റഡാറിന് പകരമായി, ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ പദ്ധതിയായ ‘പ്രൊജക്റ്റ് കുശ’യ്ക്കായി (Project Kusha) ഡിആർഡിഒ അത്യാധുനിക റഡാർ വികസിപ്പിക്കുന്നു. എൽആർ-എംഎഫ്ആർ (LR-MFR) എന്ന് പേരിട്ടിരിക്കുന്ന ഈ ലോങ് റേഞ്ച് മൾട്ടി-ഫങ്ഷൻ റഡാർ, ശത്രുവിമാനങ്ങൾ, ഡ്രോണുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ ഒരേസമയം കണ്ടെത്തി തകർക്കാൻ ശേഷിയുള്ള ഇന്ത്യയുടെ ഭാവി വ്യോമപ്രതിരോധത്തിന്റെ സുപ്രധാന മസ്തിഷ്കമായി മാറും.

റഷ്യൻ സാങ്കേതികവിദ്യയുടെ സോഫ്റ്റ്‌വെയർ നിയന്ത്രണങ്ങൾ ഇന്ത്യയ്ക്ക് പൂർണ്ണമായി ലഭ്യമാകാത്ത പശ്ചാത്തലത്തിലാണ്, പരമാധികാര സുരക്ഷ ഉറപ്പാക്കാനായി പൂർണ്ണമായും ഇന്ത്യൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഈ എഇഎസ്എ റഡാർ സംവിധാനം നിർമ്മിക്കുന്നത്. 150 മുതൽ 400 കിലോമീറ്റർ വരെയുള്ള മൂന്ന് വ്യത്യസ്ത ശ്രേണിയിലുള്ള മിസൈലുകളെ ഒരേസമയം നിയന്ത്രിക്കാനും, ശത്രുക്കളുടെ ഇലക്ട്രോണിക് യുദ്ധതന്ത്രങ്ങളെ പ്രതിരോധിക്കാനും ശേഷിയുള്ളതാണ് ഈ പുതിയ ഇന്ത്യൻ റഡാർ.
Under Project Kusha, DRDO is developing the indigenous LR-MFR radar to reduce dependency on Russian S-400 technology and bolster India’s air defense
