കൊല്ലം-തേനി ദേശീയപാത വികസന പദ്ധതിക്ക് കേന്ദ്ര സർക്കാർ 1,663.15 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. കൊല്ലം കടവൂർ ബൈപ്പാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂരിനടുത്തുള്ള ആഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ ദൂരമാണ് ഈ ഘട്ടത്തിൽ നാലുവരിപ്പാതയായി വികസിപ്പിക്കുന്നത്.

എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (EPC) മാതൃകയിൽ നടപ്പാക്കുന്ന ഈ പദ്ധതി 24 മാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കുന്നത്തൂർ, ചാരുമ്മൂട്, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള മേഖലയിലെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്
The Centre has approved ₹1,663 crore for Phase 1 of the Kollam-Theni National Highway project. The 54.37 km stretch will be developed into a four-lane road under EPC mode and completed within 24 months
