ബംഗളൂരു ആസ്ഥാനമായ മ്യൂസോൺ (MuseON) ന്റെ കീഴിലുള്ള AI സ്റ്റാർട്ടപ്പായ സൂപ്പർ എഐ ZuperAI, ആഫ്രിക്കയിലെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കായി AI-Driven Automated Financial Reporting System വികസിപ്പിക്കുന്നതിനായി Future Technologies Ugandaയുമായി ഔദ്യോഗികമായി പങ്കാളിത്തം ആരംഭിച്ചു.

സർക്കാർ വകുപ്പുകൾ, പൊതുമേഖലാ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ തുടങ്ങിയവയിലെ സാമ്പത്തിക റിപ്പോർട്ടിംഗ്, ഡാറ്റാ വിശകലനം, റീകൺസിലിയേഷൻ, പ്രവചനങ്ങൾ എന്നിവ AI ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മാനുവൽ റിപ്പോർട്ടിംഗ് കുറയ്ക്കുന്നതിനൊപ്പം സാമ്പത്തിക വിവരങ്ങൾ വേഗത്തിൽ വിശകലനം ചെയ്യാനും ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കൽ കൂടുതൽ കാര്യക്ഷമമാക്കാനും ഈ സംവിധാനം സഹായിക്കും.
ഇന്ത്യ–ആഫ്രിക്ക ടെക്നോളജി സഹകരണത്തിന്റെ ഭാഗമായി, ആഫ്രിക്കൻ മേഖലയിലെ GovTech, FinTech മേഖലകളിലേക്ക് AI സാങ്കേതികവിദ്യ എത്തിക്കുന്നതിനുള്ള ZuperAIയുടെ പ്രധാന ചുവടുവയ്പ്പാണ് ഈ പങ്കാളിത്തം.
സാമ്പത്തിക റിപ്പോർട്ടിംഗിനെ കൂടുതൽ ബുദ്ധിപരവും ഓട്ടോമേറ്റഡുമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ZuperAI & MuseON സ്ഥാപകനും CEOയുമായ അരുണ്‍ പെരൂളി പറഞ്ഞു.ആഫ്രിക്കയിലെ സർക്കാരുകൾക്കും ബാങ്കുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രായോഗിക AI സാങ്കേതികവിദ്യകൾ എത്തിക്കുന്നതിൽ ഈ പങ്കാളിത്തം നിർണായകമാകും.
Kozhikode Entrepreneur’s AI Startup Partners to Transform Financial Reporting for African Governments. ZuperAI, an AI startup under Bengaluru-based MuseON, founded by an entrepreneur from Kozhikode, has officially partnered with Future Technologies Uganda to develop an AI-driven Automated Financial Reporting System for government and public-sector institutions across Africa. The initiative aims to automate financial reporting, data analysis, reconciliation, and forecasting using artificial intelligence across government departments, public-sector banks, financial institutions, and state-owned enterprises.
