ഇന്ത്യൻ സേനയ്ക്കായി അത്യാധുനിക ലൈറ്റ് വെയ്റ്റ് റഡാറുകൾ (LLLR-I) വിതരണം ചെയ്യുന്നതിനായി പ്രതിരോധ മന്ത്രാലയം ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (BEL) 770 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചു. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലാണ്കരാർ നടപടികൾ പൂർത്തിയായത്.

യുദ്ധവിമാനങ്ങൾ, ചെറുമേഖലകളിൽ പറക്കുന്ന ഡ്രോണുകൾ എന്നിവയെ കൃത്യമായി കണ്ടെത്താനും അവയുടെ ഭീഷണി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും ഈ പുതിയ റഡാർ സംവിധാനത്തിന് ശേഷിയുണ്ട്. ശത്രുപക്ഷത്തുനിന്നുള്ള അൺമാൻഡ് ഏരിയൽ സിസ്റ്റംസ് (UAS) ഭീഷണികളെ ഫലപ്രദമായി നേരിടാൻ ഇത് കരസേനയെ ഏറെ സഹായിക്കും.
സർക്കാറിന്റെ ‘വികസിത് ഭാരത് @ 2047’ ലക്ഷ്യത്തിന് അനുസൃതമായി തദ്ദേശീയ പ്രതിരോധ ഉൽപ്പാദനത്തെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ കരാർ ഒപ്പിട്ടിരിക്കുന്നത്. കൂടാതെ, പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ-ചെറുകിട വ്യവസായങ്ങൾക്കും (MSME) ആഭ്യന്തര വിതരണ ശൃംഖലയ്ക്കും ഈ നീക്കം വലിയ ഊർജ്ജം പകരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
The Defence Ministry signed a ₹770 crore contract with Bharat Electronics Limited (BEL) to supply advanced Low Level Light Weight Radars (LLLR-I) for the Indian Army.
